കേരള ഹൈകോടതിയിൽ ജഡ്ജിമാരുടെ പേഴ്സനൽ അസിസ്റ്റൻറ് (ഗ്രേഡ് II) തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 35 ഒഴിവുകളാണ് പ്രതീക്ഷിക്കുന്നത്.
റിക്രൂട്ട്മെൻറ് നമ്പർ: 5/2017
ശമ്പളസ്കെയിൽ: 27800-59400 രൂപ. നേരിട്ടുള്ള നിയമനമാണ്. റാങ്ക് ലിസ്റ്റിെൻറ കാലാവധിക്കിടെ ഉണ്ടാകുന്ന പുതിയ ഒഴിവുകളും ഇൗ ലിസ്റ്റിൽനിന്ന് നികത്തും.
യോഗ്യത: കേരളത്തിലെ ഏതെങ്കിലും യൂനിവേഴ്സിറ്റിയിൽനിന്ന് നേടിയതോ യൂനിവേഴ്സിറ്റി അംഗീകരിച്ചതോ ആയ ബിരുദം. ടൈപ്റൈറ്റിങ്ങിൽ (ഇംഗ്ലീഷ്) കെ.ജി.ടി.ഇ (ഹയർ), ഷോർട്ട് ഹാൻഡിൽ (ഇംഗ്ലീഷ്) കെ.ജി.ടി.ഇ (ഹയർ). കമ്പ്യൂട്ടർ വേഡ് പ്രൊസസിങ്ങിലെ സർട്ടിഫിക്കറ്റ്/തത്തുല്യം അഭികാമ്യം. 02.01.1981നും 01.01.1999നും ഇടയിൽ ജനിച്ചവർക്ക് അപേക്ഷിക്കാം.
തെരഞ്ഞെടുപ്പ്: ഡിക്റ്റേഷൻ ടെസ്റ്റ്, ഇൻറർവ്യൂ എന്നിവയുടെ അടിസ്ഥനത്തിൽ.
അപേക്ഷ:
www.hckrecruitment.nic.in ലൂടെ ഒാൺലൈനായാണ് അപേക്ഷിക്കേണ്ടത്. 300 രൂപയാണ് അപേക്ഷാഫീസ്. എസ്.സി, എസ്.ടി വിഭാഗക്കാർക്കും ശാരീരികവെല്ലുവിളികൾ നേരിടുന്ന തൊഴിൽരഹിതർക്കും ഫീസില്ല.
പരീക്ഷക്കുള്ള അഡ്മിഷൻ ടിക്കറ്റ് മൂന്നാഴ്ച മുമ്പ് വെബ്സൈറ്റിൽനിന്ന് ഡൗൺലോഡ് ചെയ്യാം. അപേക്ഷിക്കേണ്ട അവസാനതീയതി ഒക്ടോബർ ഏഴ്. സെപ്തംബർ 28 വരെ ഫീസടക്കാം. കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിലുണ്ട്. ഫോൺ: 0484 - 2562235
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.