കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കീഴിൽ പ്രവർത്തിക്കുന്ന ബി.എസ്.എഫിൽ പാരാമെഡിക്കൽ സ്റ്റാഫിനെ നിയമിക്കുന്നതിന് ദേശീയതലത്തിൽ പരീക്ഷ നടത്തുന്നു.
സ്റ്റാഫ് നഴ്സ്, ഫാർമസിസ്റ്റ്, കാഹർ എന്നീ തസ്തികകളിലായി 33 ഒഴിവുകളാണുള്ളത്. ഒഴിവുകളുടെ എണ്ണം ഇനിയും കൂടാം. സ്റ്റാഫ് നഴ്സിന് എസ്.െഎ റാങ്കിലും, ഫാർമസിസ്റ്റിന് എ.എസ്.െഎ റാങ്കിലും കാഹറിന് കോൺസ്റ്റബ്ൾ റാങ്കിലുമായിരിക്കും നിയമനം. വിവാഹിതർ അപേക്ഷിക്കേണ്ടതില്ല.
അപേക്ഷ ഫീ: സ്റ്റാഫ് നഴ്സ്: 200 രൂപ. ഫാർമസിസ്റ്റ്, കാഹർ: 100 രൂപ. സ്ത്രീകൾക്കും എസ്.സി, എസ്.ടി, വിമുക്തഭടന്മാർ എന്നിവർക്കും ഫീസില്ല.
രണ്ടു ഘട്ടങ്ങളിലായിട്ടായിരിക്കും പരീക്ഷ. ആദ്യം എഴുത്തുപരീക്ഷയാണ് നടക്കുക. ബന്ധപ്പെട്ട വിഷയത്തിലും പൊതുവിജ്ഞാനം, ഗണിതം എന്നിവയിലുമുള്ള അഭിരുചി അളക്കുന്ന ചോദ്യങ്ങളുമുണ്ടാവും.
ആദ്യഘട്ട പരീക്ഷ ജയിക്കുന്നവർക്ക് ശാരീരികക്ഷമത പരിശോധനക്ക് ഹാജരാവാം. തുടർന്ന് ട്രേഡ് ടെസ്റ്റും മെഡിക്കൽ പരിശോധനയും.
ബി.എസ്.എഫ് വെബ്സൈറ്റിൽ ലഭ്യമായ അപേക്ഷയും അഡ്മിറ്റ് കാർഡും സ്വന്തം കൈപ്പടയിൽ പൂരിപ്പിച്ച് ബി.എസ്.എഫ് മേഖല കേന്ദ്രത്തിലേക്ക് അയക്കണം.
എസ്.ടി.സി ബി.എസ്.എഫ് ബംഗളൂരു, എയർ ഫോഴ്സ് സ്റ്റേഷൻ, യെലഹങ്ക പി.ഒ, ബംഗളൂരു, കർണാടക എന്ന വിലാസത്തിലാണ് കേരളത്തിലുള്ളവർ അപേക്ഷ അയക്കേണ്ടത്. വിദ്യാഭ്യാസ യോഗ്യത, പ്രായം, ജാതി, രണ്ട് പാസ്പോർട്ട് സൈസ്, സ്വന്തം വിലാസം പതിച്ച് 27 രൂപയുടെ സ്റ്റാമ്പുകൾ പതിച്ച രണ്ട് എൻവലപ്പുകൾ, തുടങ്ങിയവ അപേക്ഷയോടൊപ്പം ചേർക്കണം. വിശദാംശങ്ങൾക്ക്:
www.bsf.nic.in
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.