തിരുവനന്തപുരം: കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് വഴി യു.എ.ഇയിലെ പ്രമുഖ കമ്പനിയിലേക്ക് ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ്, മെക്കാനിക്കൽ ഒഴിവിലേക്ക് വനിതകൾക്ക് അവസരം.
ടെക്നിക്കൽ സർട്ടിഫിക്കറ്റ് / ഡിഗ്രി /ഡിപ്ലോമ വിദ്യാഭ്യാസം പൂർത്തിയാക്കിയ ഒരു വർഷത്തിൽ കുറയാതെ തൊഴിൽ പരിചയമുള്ളവർ ബയോഡേറ്റ, സർട്ടിഫിക്കറ്റുകൾ, തൊഴിൽപരിചയം, പാസ്പോർട്ട് എന്നിവ സഹിതം നവംബർ 27ന് മുമ്പ് guilf@odepc.in ലേക്ക് ഇ മെയിൽ അപേക്ഷ അയക്കണം. പ്രായം: 30നു താഴെ, ശമ്പളം: 2500 ദിർഹം. യാത്രചെലവും താമസസൗകര്യവും സൗജന്യം. വിവരങ്ങൾക്ക് www.odepc.kerala.gov.in. ഫോൺ: 0471-2329440/41/42 /45 / 7736496574.
തിരുവനന്തപുരം: ഒഡെപെക്, യു.എ.ഇയിലെ പ്രശസ്ത കമ്പനിയിലേക്ക് പുരുഷ സെക്യൂരിറ്റി ഗാർഡ് ബൗൺസറിനെ നിയമിക്കുന്നു. യോഗ്യത: എസ്.എസ്.എൽ.സി. ഇംഗ്ലീഷ് എഴുതാനും വായിക്കാനും സംസാരിക്കാനും അറിയണം. ആറടി പൊക്കവും നല്ല ആരോഗ്യവും വേണം.
ആർമി /പൊലീസ് /സെക്യൂരിറ്റി ജോലിയിൽ പരിചയം വേണം. പ്രായം-25-40. ബയോഡേറ്റ, സർട്ടിഫിക്കറ്റുകൾ, തൊഴിൽ പരിചയം, പാസ്പോർട്ട് എന്നിവ സഹിതം നവംബർ 30ന് മുമ്പ് jobs@odepc.in ലേക്ക് ഇ മെയിൽ ചെയ്യണം. വിവരങ്ങൾക്ക് www.odepc.kerala.gov.in. ഫോൺ: 0471-2329440/41/42.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.