പുതുച്ചേരി ഫയർ സർവീസ് റിക്രൂട്ട്‌മെന്‍റിന് ഓൺലൈൻ അപേക്ഷ ക്ഷണിച്ചു

പുതുച്ചേരി: ഫയർ സർവീസ് ഡിപ്പാർട്ട്‌മെന്‍റിൽ മൂന്ന് പുരുഷന്മാരുടെയും രണ്ട് വനിതകളുടെയും സ്റ്റേഷൻ ഓഫീസർമാരുടെ ഒഴിവുകളിലേക്ക് നേരിട്ടുള്ള റിക്രൂട്ട്‌മെന്‍റിന് ഓൺലൈൻ അപേക്ഷ ക്ഷണിച്ചു.

ഫയർമാൻ -58 എണ്ണം. (39-ആൺ, 19-പെൺ), ഫയർ മാൻ ഡ്രൈവർ -12 എണ്ണം. 2022 നവംമ്പർ നാലിനും 2023 ആഗസ്റ്റ് മൂന്നിനും ഈ ഡിപ്പാർട്ട്‌മെന്‍റിന്‍റെ അറിയിപ്പുകൾ പ്രകാരം ഫയർമാൻ ഡ്രൈവർ ഗ്രേഡ് III (പുരുഷ) തസ്തികകളിൽ ലഭിച്ച അപേക്ഷകൾ സൂക്ഷ്മപരിശോധനക്ക് വിധേയമാക്കുകയും അർഹതയില്ലാത്ത അപേക്ഷകൾ നിരസിക്കുകയും ചെയ്തിട്ടുണ്ട്.

അപേക്ഷകർക്കുള്ള ശാരീരിക അളവുകൾ / ശാരീരിക നിലവാരവും ശാരീരിക കായിക പരിശോധന ടെസ്റ്റും ഞായറാഴ്ച ഒഴികെ 23 മുതൽ ഗോരിമേടിലുള്ള പുതുച്ചേരി ആംഡ് പൊലീസ് ഗ്രൗണ്ടിൽ നടത്തും. അപേക്ഷകർക്ക് https://recruitment.py.gov.in എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്ത് 12ന് രാവിലെ 10 മുതൽ അഡ്മിറ്റ് കാർഡുകൾ ഡൗൺലോഡ് ചെയ്യാം.

ശാരീരിക, കായിക പരിശോധന ടെസ്റ്റുകളിൽ പങ്കെടുക്കാൻ അപേക്ഷകർ അവരുടെ അഡ്മിറ്റ് കാർഡും സർക്കാർ നൽകിയ ഫോട്ടോ ഐ.ഡി പ്രൂഫ് (ഒറിജിനലും ഫോട്ടോകോപിയും) ഹാജരാക്കണം.

Tags:    
News Summary - Online application invited for Puducherry Fire Service Recruitment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.