വ്യോമസേനയിൽ ഓഫിസർ; 258 ഒഴിവ്

വ്യോമസേനയിൽ ഫ്ലയിങ്, ഗ്രൗണ്ട് ഡ്യൂട്ടി ടെക്നിക്കൽ, നോൺ ടെക്നിക്കൽ ബ്രാഞ്ചുകളിലേക്ക് കമീഷൻഡ് ഓഫിസർമാരെ തിരഞ്ഞെടുക്കുന്നു. എ.എഫ്.സി.എ.ടി എൻട്രി, എൻ.സി.സി സ്പെഷൽ എൻട്രി വഴിയാണ് തിരഞ്ഞെടുപ്പ്. ശമ്പളം: (ഫ്ലയിങ് ഓഫിസർ) 56,100 -1,77,500. പരിശീലനസമയത്ത് 56,100 രൂപ സ്റ്റൈപെൻഡ് ലഭിക്കും. വനിതകൾക്കും അവസരമുണ്ട്.

ഫ്ലയിങ്, ഗ്രൗണ്ട് ഡ്യൂട്ടി ടെക്നിക്കൽ ബ്രാഞ്ചിന് 74 ആഴ്ചയും ഗ്രൗണ്ട് ഡ്യൂട്ടി നോൺ ടെക്നിക്കൽ ബ്രാഞ്ചിന് 52 ആഴ്ചയുമാണ് പരിശീലനം. ഹൈദരാബാദിലാണ് പരിശീലനം. 258 ഒഴിവുണ്ട്. പ്രായപരിധി (ഫ്ലയിങ്): 20 -24. ഗ്രൗണ്ട് ഡ്യൂട്ടി: 20 -26 വയസ്സ്. ചട്ടപ്രകാരം ഇളവ് ലഭിക്കും. ഡിസംബർ 30 വരെ ഓൺലൈനായി അപേക്ഷിക്കാം. യോഗ്യത, നിർദേശങ്ങൾ, തിരഞ്ഞെടുപ്പ് നടപടികൾ എന്നിവ ഉൾപ്പെടെ വിജ്ഞാപനം https://afcat.cdac.in വെബ്സൈറ്റിലുണ്ട്.

Tags:    
News Summary - Officer in the Air Force-258 vacancy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.