108 ആംബുലൻസിൽ നഴ്‌സുമാരെ നിയമിക്കുന്നു; ഒമ്പത് ജില്ലകളിൽ ഒഴിവ്

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ കനിവ് 108 ആംബുലൻസ് പദ്ധതിയിലേക്ക് നഴ്‌സുമാരെ നിയമിക്കുന്നു. എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ തസ്തികയിലേക്ക് ആണ് നിയമനം. ജി.എൻ.എം അല്ലെങ്കിൽ ബി.എസ്‍സി നഴ്‌സിങ് ആണ് യോഗ്യത. കേരള നഴ്‌സിങ് കൗൺസിൽ രജിസ്ട്രേഷൻ നിർബന്ധമാണ്.

ശമ്പളം 27,800 (സിടിസി). സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം. പ്രവർത്തി പരിചയം നിർബന്ധമല്ല. കരിയർ ഗ്യാപ് ഉള്ളവർക്കും അപേക്ഷിക്കാം. പ്രായപരിധി 42 വയസ്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റ kaniv108@emri.in എന്ന ഇമെയിൽ വിലാസത്തിൽ അയക്കുക. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 7594 05 0320

വിവിധ ജില്ലകളിലെ ഒഴിവുകൾ:

തിരുവനന്തപുരം: പാലോട്, വിതുര, ആര്യനാട്

എറണാകുളം: പിറവം, കോതമംഗലം, വൈപ്പിൻ, ഫോർട്ട് കൊച്ചി

തൃശൂർ: പഴഞ്ഞി, കുന്നംകുളം, വടക്കേകാട്, വരവൂർ, എരുമപ്പെട്ടി, തോളൂർ

പാലക്കാട്: ഷൊർണുർ, ഒറ്റപ്പാലം, പഴമ്പാലക്കോട്, നെല്ലിയാമ്പതി, കോട്ടത്തറ, അലനല്ലൂർ

മലപ്പുറം: മങ്കട, താനൂർ, വഴിക്കടവ്

കോഴിക്കോട്: ചാലിയം, രാമനാട്ടുകര, വടകര, കോഴിക്കോട് സിറ്റി

വയനാട്: പനമരം

കണ്ണൂർ: പാനൂർ, കണ്ണൂർ ടൗൺ

കാസർകോട്: ഓടയഞ്ചാൽ, പനത്തടി, കാസർകോട് ടൗൺ, കാഞ്ഞങ്ങാട്.

Tags:    
News Summary - Nurses vacancies in 108 ambulances

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.