കാലിക്കറ്റ് എൻ.ഐ.ടിയിൽ 150 അനധ്യാപക ഒഴിവുകൾ

കോഴിക്കോട്: നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി കാലിക്കറ്റ് (എൻ.ഐ.ടി.സി)ൽ നിലവിൽ ഒഴിവുള്ള ടെക്നിക്കൽ, അഡ്മിനിസ്ട്രേറ്റീവ്, മിനിസ്റ്റീരിയൽ തസ്തികകളടക്കം വിവിധ ഗ്രൂപ്പ് ബി, സി അനധ്യാപക തസ്തികകളിലെ 150 ഒഴിവുകളിലേക്ക് സ്ഥിര നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകരുടെ യോഗ്യതകൾ തസ്തികകൾക്കനുസരിച്ച് പന്ത്രണ്ടാം തരം മുതൽ ഡിപ്ലോമ/ബിരുദം വരെ വ്യത്യാസപ്പെടുന്നു.

ഇതുസംബന്ധിച്ച വിവരങ്ങൾ ഇൻസ്റ്റിറ്റ്യൂട്ട് വെബ്‌സൈറ്റിൽ ലഭ്യമാണ്. നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻ.ടി.എ) ആണ് ആപ്ലിക്കേഷൻ പോർട്ടൽ ഹോസ്റ്റ് ചെയ്യുന്നതും പരീക്ഷകൾ നടത്തുന്നതും https://nitc.ac.in/recruitments/non-faculty-recruitment/non-teaching-staff-recruitment- 2023 എന്ന ലിങ്ക് ഉപയോഗിച്ച്‌ എൻ.ഐ.ടി.സി വെബ്സൈറ്റ് വഴിയോ https://crenit.samarth.ac.in/index.php/site/landing-page ലിങ്ക് ഉപയോഗിച്ച എൻ.ടി.എ വെബ്സൈറ്റ് വഴിയോ അപ്ലിക്കേഷൻ പോർട്ടലിൽ എത്തിച്ചേരാം. ആപ്ലിക്കേഷൻ പോർട്ടൽ 06 സെപ്റ്റംബർ 2023 വരെ ലൈവ് ആയിരിക്കും.

Tags:    
News Summary - NITC to recruit 150 non teaching posts

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.