നീറ്റ് പിജി കൗൺസലിങ് 2022 ജനുവരി 6ന് മുമ്പ് ആരംഭിക്കും

ന്യൂഡൽഹി: 2022 ജനുവരി ആറിന് മുമ്പ് തന്നെ നീറ്റ്-പിജി കൗൺസലിങ് ആരംഭിക്കുമെന്ന് ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ ഉറപ്പ് നൽകിയതായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ പ്രസിഡന്‍റ് അറിയിച്ചു. മന്ത്രിയുടെ ഉറപ്പിനെ തുടർന്ന് ഡല്‍ഹിയിലെ റസിഡന്‍റ് ഡോക്ടർമാർ 14 ദിവസമായി നടത്തിവന്ന സമരം അവസാനിപ്പിക്കുന്നതായും മെഡിക്കൽ അസോസിയേഷൻ പ്രസിഡന്‍റ് സഹജാനന്ദ് പ്രസാദ് സിങ് വെള്ളിയാഴ്ച മാധ്യമങ്ങളോട് പറഞ്ഞു.

ഫെഡറേഷൻ അംഗങ്ങളുമായി ആരോഗ്യമന്ത്രി നടത്തിയ ചർച്ചയെ തുടർന്നാണ് സമരം അവസാനിപ്പിക്കുന്നതെന്നും ഡോക്ടർമാരുടെ പേരിൽ എഫ്‌.ഐ.ആറുകൾ ഉൾപ്പെടുത്തില്ലെന്ന് മന്ത്രി അറിയിച്ചതാും അദ്ദേഹം പറഞ്ഞു. നീറ്റ്-പിജി കൗൺസിലിങ് വൈകുന്നതിലും ഡോക്ടർമാരെ പൊലീസ് മർദിച്ചതിലും പ്രതിഷേധിച്ചാണ് ഡല്‍ഹിയിലെ റസിഡന്‍റ് ഡോക്ടർമാർ രാജ്യവ്യാപക സമരങ്ങൾക്ക് ആഹ്വാനം ചെയ്തത്.

ഒ.ബി.സി സംവരണത്തിൽ കേന്ദ്ര സർക്കാർ നിലപാട് സ്വീകരിക്കാത്തതിനെ തുടർന്ന് സുപ്രീംകോടതി ഈ വർഷത്തെ നീറ്റ് പിജി ഫലം സ്റ്റേ ചെയ്തിരിക്കുകയായിരുന്നു. ഒരു വർഷത്തിലേറെയായി നിർത്തിവെച്ചിരിക്കുന്ന പുതിയ ഡോക്ടർമാരുടെ അടിയന്തര റിക്രൂട്ട്‌മെന്‍റ് നടത്തണമെന്നാവശ്യപ്പെട്ട് തിങ്കളാഴ്ച നിരവധി ഡോക്ടർമാർ അവരുടെ ഏപ്രൺ (ലാബ് കോട്ട്) പ്രതീകാത്മകമായി തിരികെ നൽകിയിരുന്നു.

Tags:    
News Summary - NEET-PG counselling to start before 2022 January 6

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.