ന്യൂഡൽഹി: നാഷനൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് ഫലം പുറത്തുവിടുന്നതിെൻറ ആദ്യപടിയായി ഒ.എം.ആർ ഉത്തരക്കടലാസുകൾ ബുധനാഴ്ച അഞ്ചുമണിവരെ വെബ്സൈറ്റിൽ (http://cbseneet.nic.in/) ലഭിക്കും.
ഉത്തരസൂചിക വ്യാഴാഴ്ച രാവിലെ മുതൽ വെള്ളിയാഴ്ച വൈകുന്നേരം അഞ്ചുമണിവരെ ലഭ്യമാകും. വിദ്യാർഥികൾക്ക് നീറ്റ് വെബ്സൈറ്റിൽ യൂസർ െഎ.ഡിയും (രജിസ്ട്രേഷൻ നമ്പർ) പാസ്വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്തശേഷം തങ്ങളുടെ ഒ.എം.ആർ ഷീറ്റുകളും ഉത്തരസൂചികയും പരിശോധിക്കാം.
പരാതിയുള്ളവർക്ക് ഒരു ചോദ്യത്തിന് 1000 രൂപ എന്ന നിരക്കിൽ ഒാൺലൈനിലൂടെ പരാതി രജിസ്റ്റർ ചെയ്യാം. പരാതി സി.ബി.എസ്.ഇ ശരിവെക്കുകയാണെങ്കിൽ അടച്ചപണം തിരികെ ലഭിക്കും. ഒ.എം.ആർ ഷീറ്റുകൾ ഡൗൺലോഡ് ചെയ്ത് അവയിൽ തിരുത്തൽവരുത്തി പരാതി ഉന്നയിക്കുന്നവർക്കെതിരെ നടപടി കൈക്കൊള്ളുമെന്നും സി.ബി.എസ്.ഇ അറിയിച്ചു. അത്തരം വിദ്യാർഥികെള ഭാവിയിൽ നീറ്റ് പരീക്ഷയിൽനിന്ന് വിലക്കും.
ഉത്തരക്കടലാസുകൾ മൂന്നുദിവസം ഒാൺലൈനിൽ ലഭ്യമാകുമെന്നാണ് ആദ്യം ഇൻഫർമേഷൻ ബുള്ളറ്റിനിൽ അറിയിച്ചിരുന്നത്. എന്നാൽ, മുൻ നിർദേശിച്ചതിൽനിന്ന് വ്യത്യസ്തമായി ഉത്തരക്കടലാസ് രണ്ടുദിവസം മാത്രം ലഭ്യമാക്കാൻ തീരുമാനിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.