ഇന്ത്യൻ കോസ്റ്റ് ഗാർഡിൽ നാവിക് (ജനറൽ ഡ്യൂട്ടി) തസ്തികയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. 02/2018 ബാച്ചിലേക്കാണ് നിയമനം.
യോഗ്യത: 50 ശതമാനത്തിൽ കുറയാത്ത മാർക്കോടെ പ്ലസ് ടു. മാത്സിലും ഫിസിക്സിലുംകൂടി കുറഞ്ഞത് 50 ശതമാനം മാർക്ക്. എസ്.സി, എസ്.ടി വിഭാഗക്കാർക്കും മികവു തെളിയിച്ച കായികതാരങ്ങൾക്കും അഞ്ച് ശതമാനം ഇളവുണ്ട്.
1996 ആഗസ്റ്റ് ഒന്നിനും 2000 ജൂലൈ 31 നും ഇടയിൽ ജനിച്ചവരായിരിക്കണം. സംവരണവിഭാഗക്കാർക്ക് നിയമാനുസൃത വയസ്സിളവ് ലഭിക്കും.
2018 ആഗസ്റ്റിൽ െഎ.എൻ.എസ് ചിൽക്കയിലായിരിക്കും പരിശീലനം ആരംഭിക്കുക. എഴൂത്തുപരീക്ഷ, കായികക്ഷമത പരീക്ഷ, വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. കേരളത്തിലെ എഴുത്തുപരീക്ഷ കേന്ദ്രം കൊച്ചിയാണ്.
2018 ജനുവരി രണ്ടുവരെ ഒാൺലൈനിൽ അപേക്ഷിക്കാം.
www.joinindiancoastguard.gov.in ൽ Opportunities വിഭാഗത്തിലൂടെയാണ് അപേക്ഷിക്കേണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.