ചെന്നൈയിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് വിൻഡ് എനർജിയിൽ വിവിധ തസ്തികകളിൽ കരാർ അടിസ്ഥാനത്തിൽ ജീവനക്കാരെ നിയമിക്കുന്നു.
പ്രോജക്ട് എൻജിനീയർ,പ്രോജക്ട് ഒാഫിസർ, ജൂനിയർ എൻജിനീയർ, ജൂനിയർ എക്സിക്യൂട്ടിവ് അസിസ്റ്റൻറ് (സ്റ്റെനോ ടൈപ്പിസ്റ്റ്) തുടങ്ങിയ തസ്തികകളിലാണ് ഒഴിവുകൾ.
ആകെ 13 ഒഴിവുകളാണുള്ളത്. നിശ്ചിത തസ്തികകളിലേക്കുള്ള ഒഴിവുകളുടെ എണ്ണം, യോഗ്യത, പ്രായപരിധി തുടങ്ങിയ കൂടുതൽ വിവരങ്ങൾ എൻ.െഎ.ഡബ്ല്യൂ.ഇയുടെ വെബ്സൈറ്റിലുണ്ട്.
നിശ്ചിത അപേക്ഷഫോറത്തിനൊപ്പം അനുബന്ധ സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം ഡെപ്യൂട്ടി ഡയറക്ടർ ജനറൽ (എഫ് ആൻഡ് എ), വളാഞ്ചേരി- താംബരം െമയിൻ റോഡ്, പള്ളികരനയ്, ചെന്നൈ-600100 എന്ന വിലാസത്തിൽ അയക്കുക.
കവറിൽ അപേക്ഷിക്കുന്ന തസ്തികയും തസ്തികയുടെ കോഡും കൃത്യമായി രേഖപ്പെടുത്തണം.
അപേക്ഷ അയക്കേണ്ട അവസാന തീയതി മാർച്ച് 28. കൂടുതൽ വിവരങ്ങൾ niwe.res.inൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.