നാഷനൽ ഹെൽത്ത് മിഷൻ കോഴിക്കോട് ജില്ലയിൽ വിവിധ തസ്തികകളിലേക്ക് ജീവനക്കാരെ നിയമിക്കുന്നു. ആകെ 37 ഒഴിവുകളാണുള്ളത്. തസ്തികകൾ, ഒഴിവുകൾ എന്നിവ ചുവെട ചേർക്കുന്നു.
ഡെൻറൽ ഹൈജീനിസ്റ്റ്-ഒരു ഒഴിവ്, ഫിസിയോ തെറപ്പിസ്റ്റ്-16 , ഡെവലപ്മെൻറൽ തെറപ്പിസ്റ്റ്-ഒരു ഒഴിവ്, സ്പെഷൽ എജുക്കേറ്റർ-രണ്ടു ഒഴിവ്, ന്യൂട്രീഷനിസ്റ്റ്-ഒരു ഒഴിവ്, സ്റ്റാഫ് നഴ്സ്-15, ആയുർവേദ മെഡിക്കൽ ഒാഫിസർ-ഒരു ഒഴിവ്. ഉയർന്ന പ്രായപരിധി: 40 വയസ്സ്.എഴുത്തുപരീക്ഷയുടെയും അഭിമുഖ പരീക്ഷയുടെയും അടിസ്ഥാനത്തിലായിരിക്കും നിയമനം.
യോഗ്യരായ ഉദ്യോഗാർഥികൾ ഫെബ്രുവരി 15ന് 10 മണിക്ക് ഗവ. നഴ്സിങ് കോളജ്, മെഡിക്കൽ കോളജ്, കോഴിക്കോട് എഴുത്തുപരീക്ഷക്ക് എത്തിച്ചേരണം. അഭിമുഖപരീക്ഷ ഫെബ്രുവരി 17ന് നാഷനൽ ഹെൽത്ത് മിഷൻ, കോഴിക്കോട് സിവിൽ സ്റ്റേഷനിലായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് www.arogyakeralam.gov.in സന്ദർശിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.