സ്റ്റാഫ് സെലക്ഷൻ കമീഷൻ കേന്ദ്ര സർവിസിലേക്ക് മൾട്ടി-ടാസ്കിങ് തസ്തികകളിലേക്ക് റിക്രൂട്മെന്റ് നടത്തുന്നു. ഒഴിവുകൾ: നോൺ ടെക്നിക്കൽ -10,880, ഹവിൽദാർ: 529. സെലക്ഷൻ ടെസ്റ്റ് ഏപ്രിലിൽ. കേരളം ഉൾപ്പെടെയുള്ള കേന്ദ്രസർക്കാർ ഓഫിസുകളിലാണ് നിയമനം.
റിക്രൂട്മെന്റ് വിജ്ഞാപനം https://ssc.nic.inൽ. യോഗ്യത: എസ്.എസ്.എൽ.സി/തത്തുല്യം. 1.1.2023ൽ 18നും 25/27നും മധ്യേ പ്രായമുള്ളവരാകണം. സംവരണ വിഭാഗങ്ങൾക്ക് നിയമാനുസൃത വയസ്സിളവുണ്ട്. പുരുഷന്മാർക്ക് 157.5 സെ.മീറ്ററിൽ കുറയാതെ ഉയരവും 81 സെ.മീ. നെഞ്ചളവും 5 സെ.മീ. വികാസശേഷിയും വേണം.
വനിതകൾക്ക് ഉയരം 152 സെ.മീ., ഭാരം 48 കിലോ. അപേക്ഷ ഫീസ് 100 രൂപ. വനിതകൾ, പട്ടികജാതി/വർഗം, ഭിന്നശേഷിക്കാർ, വിമുക്തഭടന്മാർ വിഭാഗങ്ങൾക്ക് ഫീസില്ല. ക്രെഡിറ്റ്, ഡെബിറ്റ് കാർഡ്, ഇന്റർനെറ്റ് ബാങ്കിങ്, എസ്.ബി.ഐ ചെലാൻ മുഖാന്തരം ഫീസ് അടക്കാം.
അപേക്ഷ ഓൺലൈനായി ഫെബ്രുവരി 17 വരെ സമർപ്പിക്കാം. കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിലും മലയാളം, തമിഴ്, കന്നട, ഉർദു അടക്കം 13 പ്രാദേശിക ഭാഷകളിലും നടത്തും. ഹവിൽദാർ തസ്തികകൾക്ക് കായികക്ഷമത/ഫിസിക്കൽ സ്റ്റാൻഡേർഡ് പരീക്ഷകളിൽകൂടി യോഗ്യത നേടണം.
കേരളം, ലക്ഷദ്വീപ്, കർണാടക നിവാസികൾക്ക് കണ്ണൂർ, കോഴിക്കോട്, തൃശൂർ, എറണാകുളം, കോട്ടയം, കൊല്ലം, തിരുവനന്തപുരം, കവരത്തി, ബംഗളൂരു, മംഗളൂരു, മൈസൂരു, ഉഡുപ്പി, ഷിമോഗ, ഗുൽബർഗ, ഹബ്ബാളി, സെൽഗവി പരീക്ഷ കേന്ദ്രങ്ങളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.