തിരുവനന്തപുരം: തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലും കോഴിക്കോട്ടെ, സ്വാശ്രയ കോളജായ മിംസ് കോളജ് ഓഫ് അല്ലൈഡ് ഹെല്‍ത്ത് സയന്‍സിലും നടത്തുന്ന എം.എസ്സി (എം.എല്‍.ടി) കോഴ്സിലെ മെറിറ്റ് സീറ്റുകളിലേക്കുള്ള പ്രവേശനത്തിന് ജൂണ്‍ 25 വരെ അപേക്ഷിക്കാം.
പ്രോസ്പെക്ടസ് www.lbscentre.kerala.gov.in എന്ന വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കേരളത്തിലെ ഏതെങ്കിലും യൂനിവേഴ്സിറ്റിയില്‍ നിന്നോ കേരള യൂനിവേഴ്സിറ്റി ഓഫ് ഹെല്‍ത്ത് സയന്‍സസ് അംഗീകരിച്ച ബി.എസ്സി(എം.എല്‍.ടി) കോഴ്സ് 55 ശതമാനത്തില്‍ കുറയാതെയുള്ള മാര്‍ക്കോടെ പാസായവര്‍ക്ക് അപേക്ഷിക്കാം. സാധാരണ അപേക്ഷകര്‍ക്ക് 40 ഉം സര്‍വിസ് ക്വോട്ടയിലുള്ള അപേക്ഷകര്‍ക്ക് 49 വയസ്സുമാണ് പ്രായപരിധി.
എം.എസ്സി(എം.എല്‍.ടി) കോഴ്സിന് അപേക്ഷിക്കുന്നതിന് www.lbscentre.kerala.gov.in എന്നീ വെബ്സൈറ്റിലൂടെ ഓണ്‍ലൈന്‍ മുഖേന അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷ ഫീസ് പൊതുവിഭാഗത്തിന് 1200 രൂപയും പട്ടികജാതി/പട്ടികവര്‍ഗ വിഭാഗത്തിന് 600 രൂപയുമാണ്. അപേക്ഷകര്‍ക്ക് ഓണ്‍ലൈന്‍ മുഖേനയോ അല്ലെങ്കില്‍ വെബ്സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത ചെലാന്‍ ഉപയോഗിച്ച് ഫെഡറല്‍ ബാങ്കിന്റെ ഏതെങ്കിലും ശാഖ വഴിയോ ജൂണ്‍ 20 വരെ അപേക്ഷ ഫീസ് ഒടുക്കാം.
സർവിസ് ക്വോട്ടയില്‍ അപേക്ഷിക്കുന്നവര്‍ അപേക്ഷ ഫീസ് സര്‍ക്കാര്‍ ട്രഷറിയില്‍ '0210-03-105-99' എന്ന ഹെഡ് ഓഫ് അക്കൗണ്ടിലാണ് ഒടുക്കേണ്ടത്. തിരുവനന്തപുരത്ത് നടത്തുന്ന പ്രവേശന പരീക്ഷക്ക് ലഭിക്കുന്ന മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ തയാറാക്കുന്ന റാങ്ക് ലിസ്റ്റില്‍ നിന്നുമാണ് പ്രവേശനം നടത്തുന്നത്. സർവിസ് ക്വോട്ടയില്‍ അപേക്ഷിക്കുന്നവരും പ്രവേശന പരീക്ഷ എഴുതണം. പ്രവേശന പരീക്ഷയുടെ തീയതി പിന്നീട് പ്രസിദ്ധീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 04712560361.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.