ഫായിസ് പരപ്പൻ

പ്രവാസി പൂര്‍വ വിദ്യാര്‍ഥി ഫായിസ് പരപ്പന് മിറ്റാക്സ് ഇന്റേണ്‍ഷിപ്

ജിദ്ദ: ജിദ്ദ ഇൻറർനാഷനൽ ഇന്ത്യന്‍ സ്കൂള്‍ പൂര്‍വ വിദ്യാർഥിയും മലപ്പുറം പത്തിരിയാല്‍ സ്വദേശിയുമായ ഫായിസ് പരപ്പന് കാനഡയിലെ പ്രശസ്തമായ മിറ്റാക്സ് ഗ്ലോബലിങ്ക് റിസര്‍ച്ച് ഇ​ന്റേണ്‍ഷിപ്. ഗരഖ്പുര്‍ ഐ.ഐ.ടിയിലെ മൂന്നാം വര്‍ഷ വിദ്യാർഥിയായ ഫായിസ് ട്രാന്‍സ്ഫര്‍ ലേണിങ് ആൻഡ് അദര്‍ ആര്‍ടിഫിഷ്യല്‍ ഇന്റലിജന്‍സ് ടെക്നിക്സ് ഫോര്‍ ഇലക്ട്രോ കാര്‍ഡിയോഗ്രഫി വിഷയത്തിലാണ് ഗവേഷണം നടത്തുക.

കാനഡയിലെ ക്വീന്‍സ് യൂനിവേഴ്സിറ്റിയാണ് ഫായിസിനെ തെരഞ്ഞെടുത്തത്. ഇന്റേണ്‍ഷിപ്പിന്റെ ഭാഗമായി അഞ്ചുലക്ഷം രൂപ സ്റ്റൈപൻഡും കാനഡയില്‍ പിഎച്ച്.ഡിക്ക് ചേരുമ്പോള്‍ പത്തുലക്ഷം രൂപയും ലഭിക്കും. 28 വര്‍ഷമായി സൗദിയില്‍ അല്‍ റബീഅ ഗ്രൂപ്പില്‍ ജോലിചെയ്യുന്ന യൂസുഫ് പരപ്പന്റെയും ഹസീനയുടെയും മകനാണ് ഫായിസ്. യു.കെ.ജി മുതല്‍ പത്താം ക്ലാസ് വരെ ഫായിസ് ജിദ്ദ ഇന്റര്‍നാഷനല്‍ ഇന്ത്യന്‍ സ്കൂളിലാണ് പഠിച്ചിരുന്നത്.

Tags:    
News Summary - Mitax Internship for expatriate student Faiz Parappan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.