എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ച് രജിസ്ട്രേഷൻ പുതുക്കാൻ വിട്ടുപോയോ? സീനിയോറിറ്റി നഷ്ടപ്പെടാതെ പുതുക്കാൻ അവസരം

തിരുവനന്തപുരം: എംപ്ലോയ്‌മെന്‍റ് എക്‌സ്‌ചേഞ്ചിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർഥികളിൽ 1999 ഒക്‌ടോബർ മുതൽ 2023 ആഗസ്റ്റ് വരെയുള്ള കാലയളവിൽ രജിസ്‌ട്രേഷൻ പുതുക്കാൻ കഴിയാത്തവർക്ക് സീനിയോറിറ്റി നഷ്ടപ്പെടാതെ പുതുക്കുന്നതിന് അവസരം.

രജിസ്‌ട്രേഷൻ പുതുക്കൽ സംബന്ധിച്ച നടപടികൾ ഓൺലൈൻ പോർട്ടലിന്‍റെ (www.eemployment.kerala.gov.in) ഹോം പേജിൽ സ്‌പെഷൽ റിന്യൂവൽ ഓപ്ഷൻ വഴി ഉദ്യോഗാർഥികൾക്ക് നേരിട്ട് 2024 ജനുവരി 31 വരെ നടത്താം. ഇതുകൂടാതെ ഓഫിസിൽ നേരിട്ടു ഹാജരായും പുതുക്കൽ നടത്താം.




 

എംപ്ലോയ്‌മെന്‍റ് എക്‌സ്‌ചേഞ്ച് മുഖേന ജോലി ലഭിച്ച് വിടുതൽ സർട്ടിഫിക്കറ്റ് യഥാസമയം എത്തിക്കാൻ കഴിയാത്തവർക്ക് സീനിയോറിറ്റി നഷ്ടപ്പെടാതെ വിടുതൽ സർട്ടിഫിക്കറ്റ് ചേർക്കുന്നതിനും നിശ്ചിത സമയപരിധിക്കു ശേഷം വിടുതൽ സർട്ടിഫിക്കറ്റ് ചേർത്തതുമൂലം സീനിയോറിറ്റി നഷ്ടപ്പെട്ടവർക്ക് സീനിയോറിറ്റി പുന:സ്ഥാപിക്കുന്നതിനും കഴിയുന്നതാണ്. 

Tags:    
News Summary - Missed Renewal of Employment Exchange Registration? Opportunity to renew without losing seniority

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.