എൻ.ഐ.ടികളിൽ എം.ബി.എ പ്രവേശനം

തിരുച്ചിറപ്പള്ളി വാറങ്കൽ, അലഹബാദ് എൻ.ഐ.ടികളിൽ ഫുൾടൈം എം.ബി.എ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. തിരുച്ചിറപ്പള്ളിയിൽ എച്ച്,ആർ, മാർക്കറ്റിങ്, ഫിനാൻസ്, പ്രൊഡക്ഷൻ ആൻഡ് ഓപറേഷൻസ്, ബിസിനസ് അനലിറ്റിക്സ്, ഇൻഫർമേഷൻ സിസ്റ്റംസ് ആൻഡ് ഐ.ടി കൺസൽട്ടിങ്, ജനറൽ മാനേജ്മെന്റ് എന്നിവയിലായി 115 സീറ്റ്. 4.35 ലക്ഷം ഫീസ്. യോഗ്യത: 60 ശതമാനം മാർക്ക്/6.5 CGPAയിൽ കുറയാതെ ബിരുദവും IIM-കാറ്റ് 2021 സ്കോറും.

എസ്.സി/എസ്.ടി വിദ്യാർഥികൾക്ക് 55 ശതമാനം മാർക്ക്/6.0 CGPA മതി. അപേക്ഷാഫീസ് 1550 രൂപ. എസ്.സി/എസ്.ടി1050. വിവരങ്ങൾ www.nitt.eduൽ. അപേക്ഷ ഓൺലൈനായി ഫെബ്രുവരി 28 വരെ. കാറ്റ് സ്കോർ, ഓൺലൈൻ ഇന്റർവ്യൂ, അക്കാദമിക് മെറിറ്റ്, വർക്ക് എക്സ്പീരിയൻസ് എന്നിവ അടിസ്ഥാനത്തിലാണ് പ്രവേശനം. വാറങ്കലിൽ ഫസ്റ്റ്ക്ലാസ് എൻജിനീയറിങ് ബിരുദക്കാർക്കാണ് പ്രവേശനം.

60 ശതമാനം മാർക്കിൽ/6.5 CGPAയിൽ കുറയാതെ ബിരുദം. എസ്.സി/എസ്.ടി/പി.ഡബ്ല്യൂ.ഡി വിഭാഗങ്ങൾക്ക് 55 ശതമാനം മാർക്ക്/6.0 CGPA മതി. IIM-കാറ്റ്/മാറ്റ് സ്കോർ. അപേക്ഷാഫീസ് 1600 രൂപ. എസ്.സി/എസ്.ടി/പി.ഡബ്ല്യൂ.ഡി 800. വിജ്ഞാപനം www.nitw.ac.inൽ. അപേക്ഷ ഓൺലൈനായി ഫെബ്രുവരി 28 വരെ. ഗ്രൂപ് ചർച്ചയും ഇന്റർവ്യൂവും നടത്തിയാണ് പ്രവേശനം. അലഹബാദിൽ അപേക്ഷ ഓൺലൈനായി ഫെബ്രുവരി 20നകം. യോഗ്യത,പ്രവേശനം, http://academics.mnnit.ac.in/fresh_mba വെബ്സൈറ്റിൽ. അപേക്ഷ പ്രിന്റൗട്ട് മാർച്ച് 25നകം.

Tags:    
News Summary - MBA Admission in NITs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.