കേന്ദ്ര സർക്കാർ സ്ഥാപനമായ നാഷനൽ ഫെർട്ടിലൈസേഴ്സ് ലിമിറ്റഡിൽ (എൻ.എഫ്.എൽ) മാനേജ്മെൻറ് ട്രെയ്നി തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ആകെ 41 ഒഴിവുകളുണ്ട്. കെമിക്കൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ എന്നീ വിഭാഗങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ്. ബന്ധപ്പെട്ട വിഷയങ്ങളിൽ ബി.ഇ/ബി.ടെക് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ബിരുദത്തിന് 60 ശതമാനത്തിൽ കുറയാത്ത മാർക്ക് നേടിയിരിക്കണം. ഉദ്യോഗാർഥികൾ ഗേറ്റ് -2016 പരീക്ഷ പാസായിരിക്കണം. ഗേറ്റ് സ്കോർ പ്രകാരമാണ് അപേക്ഷകരുടെ അഭിമുഖത്തിന് ഷോർട്ലിസ്റ്റ് തയാറാക്കുക.
പ്രായപരിധി: 2017 ഡിസംബർ 31ന് 27 വയസ്സ് കവിയരുത്.
www.nationalfertilizers.com എന്ന വെബ്സൈറ്റ് മുഖേന ഒാൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
അഭിമുഖത്തിന് ക്ഷണിക്കപ്പെടുന്നവർക്ക് സെക്കൻഡ് എ.സി ക്ലാസ് ടിക്കറ്റിനുള്ള നിരക്ക് /ബസ് ചാർജ് എൻ.എഫ്.എൽ നൽകും. ജനുവരി 18നകം അപേക്ഷിക്കാം. വിശദാംശങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.