കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ കോൾ ഇന്ത്യ ലിമിറ്റഡ് പരസ്യ നമ്പർ 01/2025 പ്രകാരം മാനേജ്മെന്റ് ട്രെയിനികളെ തിരഞ്ഞെടുക്കുന്നു. വിവിധ ഡിസിപ്ലിനുകളിലായി 434 ഒഴിവുകളാണുള്ളത്. ലഭ്യമായ ഒഴിവുകൾ ചുവടെ:
കമ്യൂണിറ്റി ഡെവലപ്മെന്റ് -20, എൻവയോൺമെന്റ് -28, ഫിനാൻസ് -103, ലീഗൽ -18, മാർക്കറ്റിങ് ആൻഡ് സെയിൽസ് -25, മെറ്റീരിയൽസ് മാനേജ്മെന്റ് -44, പേഴ്സനൻ ആൻഡ് എച്ച്.ആർ -97, സെക്യൂരിറ്റി -31, കോൾ പ്രിപ്പറേഷൻ -68. അപേക്ഷാ ഫീസ് -1180 രൂപ. പട്ടിക വിഭാഗക്കാർക്കും ഭിന്നശേഷിക്കാർക്കും ഫീസില്ല.
യോഗ്യത: കമ്യൂണിറ്റി ഡവലപ്മെന്റ് - പി.ജി/പി.ജി ഡിപ്ലോമ (കമ്യൂണിറ്റി/റൂറൽ ഡവലപ്മെന്റ്/റൂറൽ മാനേജ്മെന്റ്/അനുബന്ധ ശാഖകൾ) അല്ലെങ്കിൽ എം.എസ്.ഡബ്ല്യു(കമ്യൂണിറ്റി/റൂറൽ ഡവലപ്മെന്റ്); എൻവയോൺമെന്റ്- ഇതേ ഡിസിപ്ലിനിൽ ഫസ്റ്റ്ക്ലാസ് ബിരുദം അല്ലെങ്കിൽ ഏതെങ്കിലും എൻജിനീയറിങ് ബിരുദവും എൻവയോൺമെന്റൽ എൻജിനീയറിങ്ങിൽ പി.ജി/ഡിപ്ലോമയും; ഫിനാൻസ് -സി.എ/ഐ.സി.ഡബ്ല്യു.എ; ലീഗൽ- അംഗീകൃത നിയമബിരുദം; മാർക്കറ്റിങ് ആൻഡ് സെയിൽസ്- എം.ബി.എ/പി.ജി ഡിപ്ലോമ (മാർക്കറ്റിങ്); മെറ്റീരിയൽസ് മാനേജ്മെന്റ്- ബി.ഇ/ബി.ടെക് (ഇലക്ട്രിക്കൽ/മെക്കാനിക്കൽ) + എം.ബി.എ/പി.ജി ഡിപ്ലോമ (മാനേജ്മെന്റ്); പേർസനൽ ആൻഡ് എച്ച്.ആർ- ബിരുദവും പി.ജി/ ഡിപ്ലോമ (മാനേജ്മെന്റ്); പേഴ്സനൽ ആൻഡ് എച്ച്.ആർ- ബിരുദവും പി.ജി/ഡിപ്ലോമയും (എച്ച്.ആർ/ഇൻഡസ്ട്രിയൽ റിലേഷൻസ്/പേഴ്സനൽ മാനേജ്മെന്റ്). സെക്യൂരിറ്റി- ബിരുദം, കോർപറേഷൻ- ബി.ഇ/ബി.ടെക് (കെമിക്കൽ/മിനറൽ/മിനറൽ ആൻഡ് മെറ്റലർജിക്കൽ).
യോഗ്യതാ പരീക്ഷകൾ 60 ശതമാനം മാർക്കിൽ കുറയാതെ (ഫിനാൻസ്, സെക്യൂരിറ്റി വിഭാഗങ്ങളിലെ യോഗ്യത ഒഴികെ) വിജയിച്ചിരിക്കണം. സെക്യൂരിറ്റി വിഭാഗത്തിലേക്ക് 2-5 വർഷത്തെ പ്രവൃത്തി പരിചയം കൂടി വേണം.
പ്രായപരിധി 30 വയസ്സ്. നിയമാനുസൃത വയസ്സിളവുണ്ട്. വിശദമായ യോഗ്യതാ മാനദണ്ഡങ്ങൾ, അപേക്ഷ സമർപ്പണത്തിനുള്ള നിർദേശങ്ങൾ, സെലക്ഷൻ നടപടികൾ അടക്കമുള്ള വിവരങ്ങൾ www.coalindia.in/ ലഭ്യമാണ്. ഫെബ്രുവരി 14 വൈകീട്ട് ആറു മണിവരെ ഓൺലൈനായി അപേക്ഷിക്കാം.
മാനേജ്മെന്റ് ട്രെയിനികളായി തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ഒരുവർഷത്തെ പരിശീലനം നൽകും. പ്രതിമാസം 50,000 രൂപയാണ് അടിസ്ഥാന ശമ്പളം. പരിശീലനം പൂർത്തിയാക്കുന്ന മുറക്ക് 60,000-1,80,000 രൂപ ശമ്പളനിരക്കിൽ സ്ഥിര നിയമനമുണ്ടാവും. നിരവധി ആനുകൂല്യങ്ങളും ലഭിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.