കേന്ദ്ര സ്റ്റീൽ മന്ത്രാലയത്തിനു കീഴിലെ നവരത്ന പൊതുമേഖല സ്ഥാപനമായ നാഷനൽ മിനറൽ െഡവലപ്മെൻറ് കോർപറേഷൻ ലിമിറ്റഡിൽ വിവിധ തസ്തികകളിലെ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
താഴെപ്പറയുന്ന തസ്തികകളിലായി 101 ഒഴിവുകളാണുള്ളത്. 1. മെയിൻറനൻസ് അസിസ്റ്റൻറ് മെക്കാനിക്കൽ (ട്രെയിനി): 45 ഒഴിവ്. വെൽഡിങ്/ഫിറ്റിങ്/മോേട്ടാർ മെക്കാനിക്/ഡീസൽ മെക്കാനിക്/ഒാേട്ടാ ഇലക്ട്രീഷ്യൻ ട്രേഡിലെ െഎ.ടി.െഎ ആണ് യോഗ്യത.
2. മെയിൻറനൻസ് അസിസ്റ്റൻറ് ഇലക്ട്രീഷ്യൻ (ട്രെയിനി): 47 ഒഴിവ്. ഇലക്ട്രിക്കൽ ട്രേഡിലെ െഎ.ടി.െഎ ആണ് യോഗ്യത.
3. അസിസ്റ്റൻറ് ഫിസിയോതെറപ്പിസ്റ്റ് ഗ്രേഡ് III (ട്രെയിനി): ഒരു ഒഴിവ്. ബി.പി.ടിയും മൂന്നു വർഷത്തെ പ്രവൃത്തിപരിചയവും.
4. അസിസ്റ്റൻറ് ലാബ് ടെക്നീഷ്യൻ ഗ്രേഡ് III (ട്രെയിനി): ഒരു ഒഴിവ്. സയൻസ് ബിരുദവും എം.എൽ.ടിയിൽ സർട്ടിഫിക്കറ്റ് കോഴ്സും അല്ലെങ്കിൽ പത്താം ക്ലാസും എം.എൽ.ടി ഡിേപ്ലാമയും.
5. അസിസ്റ്റൻറ് ഫാർമസിസ്റ്റ് ഗ്രേഡ് III (ട്രെയിനി): ഒരു ഒഴിവ്. സയൻസ് ബിരുദവും ഫാർമസിയിൽ സർട്ടിഫിക്കറ്റ്/ഡിേപ്ലാമ കോഴ്സും അെല്ലങ്കിൽ ഫാർമസി ബിരുദം.
6. അസിസ്റ്റൻറ് ഡയറ്റീഷ്യൻ ഗ്രേഡ് III (ട്രെയിനി): ഒരു ഒഴിവ്. ഹോം സയൻസിൽ ബിരുദവും ഡയറ്ററ്റിക്സിൽ ഡിേപ്ലാമയും അല്ലെങ്കിൽ ബി.എസ്സി ഫുഡ് ആൻഡ് ന്യൂട്രിഷ്യൻ കോഴ്സ് ആണ് യോഗ്യത.
7. എച്ച്.ഇ.എം മെക്കാനിക്കൽ ഗ്രേഡ് III (ട്രെയിനി): അഞ്ച് ഒഴിവ്. മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ഡിേപ്ലാമയും ഹെവി വെഹിക്ൾ ഡ്രൈവിങ് ലൈസൻസും.
അപേക്ഷ ഒാൺലൈനായോ ഒാഫ്ലൈനായോ അയക്കാം.
ഒാൺലൈനായി അപേക്ഷിക്കുന്നതിനും ഒാഫ്ലൈനായി അയക്കുന്നതിനുമുള്ള വിലാസമുൾപ്പെടെ വിവരങ്ങൾക്ക്www.nmdc.co.in കാണുക. ജനുവരി 27നകം അപേക്ഷിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.