കോഴിക്കോട്: മികച്ച കരിയറും ജീവിതവും ലക്ഷ്യമിട്ട് മുന്നേറുന്നവർക്കായി കോമേഴ്സിൽ നിരവധി അവസരങ്ങൾ ഒരുങ്ങുകയാണ്. കോമേഴ്സിലൂടെ മികച്ച കരിയർ ഉറപ്പാക്കാനും അതുവഴി ജീവിതവിജയം നേടാനുമുള്ള മാർഗങ്ങളുമായി മാധ്യമം-ലക്ഷ്യ വെബ്ടോക് വെബിനാർ ജൂൺ 15ന് നടക്കും.
ഇന്ത്യൻ സമയം രാത്രി 7.30 മുതലാണ് വെബിനാർ. വിദേശത്തും സ്വദേശത്തും ഏറെ സാധ്യതകളുള്ള കോമേഴ്സ് കരിയറുകളുമായി ബന്ധപ്പെട്ട് എല്ലാ വിവരങ്ങളും പറഞ്ഞുതരാൻ ഈ രംഗത്തെ പ്രഗത്ഭർ നയിക്കുന്ന സെഷനുകളുണ്ടാവും. കോമേഴ്സ് രംഗത്ത് കരിയർ ഇഷ്ടപ്പെടുന്നവർക്കായി കൃത്യമായ മാർഗനിർദേശങ്ങളും വിവിധ കോഴ്സുകൾ സംബന്ധിച്ച വിശദവിവരങ്ങളും കോമേഴ്സ് രംഗത്തെ സാധ്യതകളും വെബിനാറിൽ വിശദമായി അവതരിപ്പിക്കും.
‘സി.എ അറ്റ് ഏജ് 21 പോസിബ്ൾ’ എന്ന വിഷയത്തിൽ സ്റ്റാർട്ടപ് അഡ്വൈസറും എം&എ സ്പെഷലിസ്റ്റും സ്ട്രാറ്റജിക് ഫിനാൻസ് കൺസൾട്ടന്റുമായ അഭിജിത്ത് പ്രേമൻ ക്ലാസ് നയിക്കും. ‘എ.സി.സി.എ ബൈ ഏജ് 20 പോസിബ്ൾ’ എന്ന വിഷയത്തിൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലക്ഷ്യ ഫാക്കൽറ്റി സെൻ റൂബി സെഷൻ നയിക്കും. 19ാം വയസ്സിൽ എ.സി.സി.എ ക്വാളിഫൈ ചെയ്ത ആൾകൂടിയാണ് സെൻ റൂബി. ‘സയൻസ് ടു എ.സി.സി.എ മെംബർ പോസിബ്ൾ’ എന്ന വിഷയത്തിൽ ഓക്സ്ഫോർഡ് ബ്രൂക്സ് രജിസ്ട്രേഡ് മെന്ററും ഇ.വൈ കൺസൾട്ടന്റും ലക്ഷ്യ ഫാക്കൽറ്റിയുമായ റസ ബേക്കർ ക്ലാസ് നയിക്കും. അവിനാഷ് കുളൂർ മോഡറേറ്ററാകും.
സി.എ, സി.എം.എ (ഇന്ത്യ), സി.എം.എ (യു.എസ്), സി.എസ്, എ.സി.സി.എ, ബി.വോക് (അക്കൗണ്ടിങ് & ബിസിനസ് ഇന്റഗ്രേറ്റഡ് വിത്ത് എ.സി.സി.എ), ബി.കോം (ഇന്റര്‍നാഷനല്‍ ഫിനാന്‍സ് & അക്കൗണ്ടിങ് ഇന്റഗ്രേറ്റഡ് വിത്ത് എ.സി.സി.എ -യു.കെ), എം.ബി.എ, സി.എ.ടി (സര്‍ട്ടിഫിക്കറ്റ് ഇന്‍ അക്കൗണ്ടിങ് ടെക്നീഷ്യന്‍സ്) തുടങ്ങി നിരവധി കോഴ്സുകളിലൂടെ കോമേഴ്സ് രംഗത്ത് മുന്നേറ്റം നടത്തി മികച്ച കരിയർ സ്വന്തമാക്കാനുള്ള സാധ്യതകളാണ് വെബിനാറിലൂടെ അവതരിപ്പിക്കുക. കോമേഴ്സ് പഠനശേഷം പ്ലേസ്മെന്റ് സംബന്ധമായ വിവരങ്ങളും വെബിനാറിലൂടെ ലഭ്യമാവും.
സയൻസ്, കോമേഴ്സ്, ഹ്യുമാനിറ്റീസ് തുടങ്ങി ഏത് കോഴ്സ് പഠിച്ച വിദ്യാർഥികൾക്കും വെബിനാറിൽ പങ്കെടുക്കാം. ഒരു കരിയർ തെരഞ്ഞെടുക്കുമ്പോൾ മനസ്സിൽ വെക്കേണ്ട, ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും ഇന്ത്യയിലെതന്നെ പ്രമുഖ കരിയർ കോച്ച് വെബിനാറിൽ സംവദിക്കും. വിദ്യാർഥികളും മാതാപിതാക്കളും ഉറപ്പായും പങ്കെടുക്കേണ്ട വെബിനാറാണ് ഇത്.
വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും സംശയനിവാരണത്തിനായും വെബിനാറിൽ അവസരമുണ്ടാവും. കേരളത്തിലെയും ജി.സി.സിയിലെയും വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും വെബിനാറിന്റെ ഭാഗമാവാം. നൽകിയിരിക്കുന്ന ക്യു.ആർ കോഡ് സ്കാൻ ചെയ്തുകയോ, https://www.madhyamam.com/webtalk വെബ്സൈറ്റ് സന്ദർശിക്കുകയോ ചെയ്യുക. കൂടുതൽ വിവരങ്ങൾക്ക് 9446235630, 9645005115 എന്നീ ഫോൺ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.