കോഴിക്കോട്: പ്ലസ് ടുവിൽ ഏത് കോഴ്സ് പൂർത്തിയാക്കിയ വിദ്യാർഥിക്കും കൊമേഴ്സിൽ ഏറ്റവും മികച്ച കരിയർ ഉറപ്പാക്കാൻ അവസരമൊരുങ്ങുന്നു. കൊമേഴ്സിൽ മികച്ച കരിയർ ഉറപ്പാക്കാനുള്ള വഴികളുമായി ‘മാധ്യമം’ ദിനപത്രവും ‘ലക്ഷ്യ’യും കൈകോർക്കുകയാണ്. കൃത്യമായ മാർഗനിർദേശങ്ങളും വിവിധ കോഴ്സുകൾ സംബന്ധിച്ച വിശദ വിവരങ്ങളും കൊമേഴ്സ് രംഗത്തെ സാധ്യതകളും അവതരിപ്പിക്കുന്ന മാധ്യമം-ലക്ഷ്യ സൗജന്യ വെബിനാർ ജൂൺ ഒന്നിന് നടക്കും.
കൊമേഴ്സ് രംഗത്ത് നിരവധി സാധ്യതകൾ ഉയർന്നുവരുന്ന കാലത്താണ് കൃത്യമായ വിവരങ്ങളും കോഴ്സുകളും വിദ്യാർഥികളിലേക്കെത്തിക്കാൻ ‘മാധ്യമ’വും ‘ലക്ഷ്യ’യും ഒരുങ്ങുന്നത്. വിദേശത്തും സ്വദേശത്തും ഏറെ സാധ്യതകളുള്ള കൊമേഴ്സ് കരിയറുകളുമായി ബന്ധപ്പെട്ട് എല്ലാ വിവരങ്ങളും പറഞ്ഞുതരാൻ ഈ രംഗത്തെ പ്രഗത്ഭർ നയിക്കുന്ന സെഷനുകളാവും വെബിനാറിന്റെ ഹൈലൈറ്റ്. എന്താണ് ഇന്റഗ്രേറ്റഡ് ഡിഗ്രി കോഴ്സുകൾ, എങ്ങനെ പഠിക്കണം, എവിടെ പഠിക്കണം, രണ്ടു കോഴ്സുകൾ ഒരുമിച്ച് എങ്ങനെ പഠിക്കും, ഏത് ഡിഗ്രിയാണ് ചെയ്യേണ്ടത് തുടങ്ങിയ കാര്യങ്ങൾ വിശദമായിത്തന്നെ വെബിനാറിൽ അവതരിപ്പിക്കും.
സയൻസ്, കൊമേഴ്സ്, ഹ്യുമാനിറ്റീസ് തുടങ്ങി ഏത് കോഴ്സ് പഠിച്ച വിദ്യാർഥികൾക്കും പങ്കെടുക്കാം. ഇന്ത്യയിലെ പ്രമുഖ കരിയർ കോച്ച് വെബിനാറിൽ സംവദിക്കും. വിദ്യാർഥികളും മാതാപിതാക്കളും ഉറപ്പായും പങ്കെടുക്കേണ്ട വെബിനാറാണ് ഇത്. സി.എ, സി.എം.എ (ഇന്ത്യ), സി.എം.എ (യു.എസ്), സി.എസ്, എ.സി.സി.എ, ബിവോക്(അക്കൗണ്ടിങ് & ബിസിനസ് ഇന്റഗ്രേറ്റഡ് വിത്ത് എ.സി.സി.എ), ബികോം (ഇന്റര്‍നാഷണല്‍ ഫിനാന്‍സ് & അക്കൗണ്ടിങ് ഇന്റഗ്രേറ്റഡ് വിത്ത് എ.സി.സി.എ -യുകെ), എം.ബി.എ, സി.എ.ടി (സര്‍ട്ടിഫിക്കറ്റ് ഇന്‍ അക്കൗണ്ടിങ് ടെക്നീഷ്യന്‍സ്) തുടങ്ങി നിരവധി കോഴ്സുകളിലൂടെ കൊമേഴ്സ് രംഗത്ത് മുന്നേറ്റം നടത്തി മികച്ച കരിയർ സ്വന്തമാക്കാനുള്ള സാധ്യതകളാണ് വെബിനാറിലൂടെ അവതരിപ്പിക്കുക. പഠനശേഷം പ്ലേസ്മെന്റ് സംബന്ധമായ വിവരങ്ങളും വെബിനാറിലൂടെ ലഭ്യമാവും.
റെക്കോഡ് വിജയമാണ് ഓരോ തവണയും കൊമേഴ്സ് രംഗത്ത് ലക്ഷ്യ ഉറപ്പാക്കുന്നത്. പ്രഫഷനല്‍ കൊമേഴ്സ് കോഴ്സുകളെ സംബന്ധിച്ചുണ്ടായിരുന്ന അബദ്ധധാരണകളെ തിരുത്തിയെഴുതിയ ലക്ഷ്യയും മാധ്യമരംഗത്ത് വേറിട്ട പാത തുറക്കുന്ന മാധ്യമം ദിനപത്രവും നടത്തുന്ന വെബിനാർ വിദ്യാർഥികൾക്ക് ഏറെ ഉപകാരപ്രദമാകും എന്നുറപ്പ്. കേരളത്തിലെയും ജി.സി.സിയിലേയും വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും വെബിനാറിന്റെ ഭാഗമാവാം. നൽകിയ ക്യു.ആർ കോഡ് സ്കാൻ ചെയ്തോ https://www.madhyamam.com/webtalk ഈ ലിങ്കിലുടെയോ സൗജന്യമായി വെബിനാറിൽ രജിസ്റ്റർ ചെയ്യാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.