കേരള സർവകലാശാല വിവിധ തസ്തികകളിൽ പ്രഫസർ, അസോസിയറ്റ് പ്രഫസർ, അസിസ്റ്റൻറ് പ്രഫസർ തസ്തികകളിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
1. പ്രഫസർ: അക്വാട്ടിക് ബയോളജി ആൻഡ് ഫിഷറീസ്, അറബിക്, ആർകിയോളജി, ബയോകെമിസ്ട്രി, ബോട്ടണി, കെമിസ്ട്രി, കൊമേഴ്സ്, കമ്യൂണിക്കേഷൻ ആൻഡ് ജർണലിസം, കമ്പ്യൂട്ടർ സയൻസ്, ഡെമോഗ്രഫി, ഇക്കണോമിക്സ്, ജർമൻ, ഹിന്ദി, ഹിസ്റ്ററി, ഇസ്ലാമിക് സ്റ്റഡീസ്, ലോ, ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ്, ലിൻഗ്വിസ്റ്റിക്സ്, മലയാളം, മാത്തമാറ്റിക്സ്, ഫിസിക്സ്, പൊളിറ്റിക്കൽ സയൻസ്, സൈക്കോളജി, സംസ്കൃതം, സോേഷ്യാളജി, തമിഴ്, സുവോളജി, ഇംഗ്ലീഷ്, ഒാറിയൻറൽ റിസർച് ഇൻസ്റ്റിറ്റ്യൂട്ട് ആൻഡ് മാനുസ്ക്രിപ്റ്റ്സ് ലൈബ്രറി എന്നീ വിഭാഗങ്ങളിലാണ് പ്രഫസർ ഒഴിവുള്ളത്.
2. അസോസിയറ്റ് പ്രഫസർ: അക്വാട്ടിക് ബയോളജി ആൻഡ് ഫിഷറീസ്, കെമിസ്ട്രി, കൊമേഴ്സ്, കമ്യൂണിക്കേഷൻ ആൻഡ് ജർണലിസം, കമ്പ്യൂട്ടർ സയൻസ്, ഡെമോഗ്രഫി, ഇക്കണോമിക്സ്, എൻവയൺമെൻറൽ സയൻസ്, ജിയോളജി, ഹിന്ദി, ഹിസ്റ്ററി, ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ്, ലിൻഗ്വിസ്റ്റിക്സ്, മാത്തമാറ്റിക്സ്, ഫിലോസഫി, ഫിസിക്സ്, സൈക്കോളജി, റഷ്യൻ, സംസ്കൃതം, സ്റ്റാറ്റിസ്റ്റിക്സ്, തമിഴ്, സുവോളജി എന്നിവയിലാണ് അസോസിയറ്റ് പ്രഫസർ ഒഴിവുകൾ.
3. അസിസ്റ്റൻറ് പ്രഫസർ: അക്വാട്ടിക് ബയോളജി ആൻഡ് ഫിഷറീസ്, അറബിക്, ബയോകെമിസ്ട്രി, കൊമേഴ്സ്, കമ്യൂണിക്കേഷൻ ആൻഡ് ജർണലിസം, ജിയോളജി, ജർമൻ, ഹിന്ദി, ഇസ്ലാമിക് സ്റ്റഡീസ്, ലോ, ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ്, ലിൻഗ്വിസ്റ്റിക്സ്, മലയാളം, മാത്തമാറ്റിക്സ്, ഫിലോസഫി, ഫിസിക്സ്, പൊളിറ്റിക്കൽ സയൻസ്, സൈക്കോളജി, റഷ്യൻ, സംസ്കൃതം, സ്റ്റാറ്റിസ്റ്റിക്സ്, തമിഴ്, ഇംഗ്ലീഷ്, ഒാറിയൻറൽ റിസർച് ഇൻസ്റ്റിറ്റ്യൂട്ട് ആൻഡ് മാനുസ്ക്രിപ്റ്റ്സ് ലൈബ്രറി, ഇക്കണോമിക്സ് (വിദൂരവിദ്യാഭ്യാസം), ഹിസ്റ്ററി (വിദൂരവിദ്യാഭ്യാസം), പൊളിറ്റിക്കൽ സയൻസ് (വിദൂരവിദ്യാഭ്യാസം) എന്നിവയിലാണ് അസിസ്റ്റൻറ് പ്രഫസർ ഒഴിവുകൾ. യു.ജി.സി മാനദണ്ഡങ്ങൾ അനുസരിച്ചുള്ള യോഗ്യതകളുള്ളവർക്ക് അപേക്ഷിക്കാം. അസിസ്റ്റൻറ് പ്രഫസർ തസ്തികയിൽ 40 വയസ്സും അസോസിയറ്റ് പ്രഫസർക്ക് 45 വയസ്സും പ്രഫസർക്ക് 50 വയസ്സുമാണ് ഉയർന്ന പ്രായപരിധി (2017 ജനുവരി ഒന്ന് അടിസ്ഥാനമാക്കി).
ഫീസ്: പ്രഫസർ: 2000 രൂപ (എസ്.സി, എസ്.ടി-1000), അസോസിയറ്റ് പ്രഫസർ: 1500 രൂപ (എസ്.സി, എസ്.ടി-750), അസിസ്റ്റൻറ് പ്രഫസർ: 1000 രൂപ (എസ്.സി, എസ്.ടി-500). അപേക്ഷ വെബ്സൈറ്റിലൂടെ സമർപ്പിച്ചശേഷം പ്രിൻറ്ഒൗട്ടും അനുബന്ധ രേഖകളും തപാലിൽ അയക്കണം. കൂടുതൽ വിവരങ്ങൾക്ക്
www.keralauniversity.ac.in ൽ Job Notifications കാണുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.