എൽ.ഡി ക്ലർക്ക് അർഹത പട്ടിക പ്രസിദ്ധീകരിച്ചു; മുഖ്യപരീക്ഷക്ക് 2,31,447 പേർ

തിരുവനന്തപുരം: എൽ.ഡി ക്ലർക്ക് മുഖ്യപരീക്ഷക്കുള്ള അർഹത പട്ടിക പി.എസ്.സി പ്രസിദ്ധീകരിച്ചു. 14 ജില്ലകളിലായി 2,31,447 പേരെ മുഖ്യപരീക്ഷക്കായി തെരഞ്ഞെടുത്തു. കൂടുതൽ പേർ എറണാകുളം ജില്ലയിലാണ് -24079. തൊട്ടുപിന്നിൽ തിരുവനന്തപുരം -23654. കുറവ് വയനാടാണ് -7499. വിശദാംശങ്ങൾ പി.എസ്.സി വെബ്സൈറ്റിൽ.

പ്രാഥമിക പരീക്ഷ നടന്ന ലാസ്​റ്റ്​ ഗ്രേഡ് സർവൻറ്, അസി. സെയിൽസ്മാൻ, വി.ഇ.ഒ തുടങ്ങി മറ്റ്​ തസ്തികകളുടെ അർഹത പട്ടിക തുടർ ദിവസങ്ങളിൽ പ്രസിദ്ധീകരിക്കും. നവംമ്പർ, ഡിസംമ്പർ നടക്കുന്ന മുഖ്യപരീക്ഷയിൽ പങ്കെടുക്കാൻ അർഹത നേടിയവരുടെ പട്ടികയാണ് പ്രസിദ്ധീകരിക്കുന്നത്.

ചില പരീക്ഷകൾ നാലുഘട്ടങ്ങളിലായി (2021 ഫെബ്രുവരി 20, 2021 ഫെബ്രുവരി 25, 2021 മാർച്ച് ആറ്, 2021 മാർച്ച് 13) നടന്നതിനാൽ ഓരോ ഘട്ടത്തിലും പങ്കെടുത്തവർക്ക് A (ഫേസ് 1) B (ഫേസ് 2) C (ഫേസ് 3) D (ഫേസ് 4) എന്നിങ്ങനെ കോഡ് നൽകിയാണ് അർഹത നേടിയവരുടെ റജിസ്​റ്റർ നമ്പർ പ്രസിദ്ധീകരിച്ചിരിക്കുന്നത്. അതിനാൽ ഓരോ ഉദ്യോഗാർഥിയും ഏത് ഘട്ടത്തിൽ പരീക്ഷ എഴുതിയെന്ന് സ്വയം ഉറപ്പുവരുത്തണം.

കോവിഡ് ബാധിച്ചതിനാൽ നിശ്ചിതദിവസം പരീക്ഷ എഴുതാൻ കഴിയാത്തതിനാൽ മുൻകൂട്ടി അപേക്ഷ നൽകിയതിെൻറ അടിസ്ഥാനത്തിൽ അഞ്ചാംഘട്ടമായി 2021 ജൂലൈ മൂന്നിന് പരീക്ഷ എഴുതിയവർ അവരുടെ യഥാർഥ പരീക്ഷ തീയതിക്കനുസരിച്ച് കോഡ് ഉറപ്പുവരുത്തണമെന്ന് പി.എസ്.സി അറിയിച്ചു.

അന്തിമ പരീക്ഷ തീയതിയും വിശദ സിലബസും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Tags:    
News Summary - kerala PSC published list of candidates eligible for LD clerk main exam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.