കേന്ദ്ര പൊതുമേഖലാ സംരംഭമായ എയർപോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ പരസ്യനമ്പർ 01/2025/CHQ പ്രകാരം വിവിധ ഡിസിപ്ലിനുകളിൽ ജൂനിയർ എക്സിക്യൂട്ടിവുകളെ നിയമിക്കുന്നു. ആകെ 83 ഒഴിവുകളുണ്ട്. ഓരോ വിഭാഗത്തിലും ലഭ്യമായവ ചുവടെ.
ജൂനിയർ എക്സിക്യൂട്ടിവ് (ഫയർ സർവിസസ്): ഒഴിവുകൾ 13 (ജനറൽ 5, ഇ.ഡബ്ല്യു.എസ് 1, ഒ.ബി.സി നോൺ ക്രീമിലെയർ 4, എസ്.സി 2, എസ്.ടി 1). യോഗ്യത-ബി.ഇ/ ബി.ടെക് (ഫയർ എൻജിനീയറിങ്/ മെക്കാനിക്കൽ/ ഓട്ടോമൊബൈൽ എൻജിനീയറിങ്) ജൂനിയർ എക്സിക്യൂട്ടിവ് (എച്ച്.ആർ): 66 (ജനറൽ 30, ഇ.ഡബ്ല്യു.എസ് 6, ഒ.ബി.സി-എൻ.സി.എൽ 17, എസ്.സി 9, എസ്.ടി 4, ഭിന്നശേഷി 1) യോഗ്യത -ബിരുദം+ എം.ബി.എ
ജൂനിയർ എക്സിക്യൂട്ടിവ് (ഒഫീഷ്യൽ ലാംഗ്വേജ്): 4 (ജനറൽ), ഭിന്നശേഷിക്കാർക്ക് ഒരൊഴിവിൽ നിയമനം ലഭിക്കും. യോഗ്യത-എം.എ (ഹിന്ദി അല്ലെങ്കിൽ ഇംഗ്ലീഷ്) അല്ലെങ്കിൽ മറ്റേതെങ്കിലും വിഷയത്തിൽ ബിരുദാനന്തര ബിരുദം. വിവർത്തനത്തിൽ രണ്ടു വർഷത്തെ പരിചയം (ഹിന്ദിയിൽനിന്ന് ഇംഗ്ലീഷിലേക്ക് മറിച്ചും).
പ്രായപരിധി: 18.03.2025ൽ 27 വയസ്സ്. സംവരണ വിഭാഗങ്ങൾക്ക് ഇളവുണ്ട്.
വിശദവിജ്ഞാപനം www.aai.aero/careers ൽ. അപേക്ഷാഫീസ് 100 രൂപ. എസ്.സി/ എസ്.ടി/ പി.ഡബ്ല്യു.ബി.ഡി/ വനിതകൾ/ എ.എ.ഐയിൽ ഒരു വർഷത്തെ അപ്രന്റീസ്ഷിപ് ട്രെയ്നിങ് പൂർത്തിയാക്കിയവർ എന്നിവർക്ക് ഫീസില്ല. ഓൺലൈനായി മാർച്ച് 18 വരെ അപേക്ഷിക്കാം. കമ്പ്യൂട്ടർ അധിഷ്ഠിത ടെസ്റ്റ് അടക്കമുള്ള സെലക്ഷൻ നടപടികൾ വിജ്ഞാപനത്തിലുണ്ട്. തിരഞ്ഞെടുക്കപ്പെടുന്നവരെ 40,000-1,40,000 രൂപ ശമ്പളനിരക്കിൽ നിയമിക്കും. മറ്റു ആനുകൂല്യങ്ങളുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.