കേന്ദ്ര സർക്കാർ സ്​ഥാപനങ്ങളിൽ ജൂനിയർ എൻജിനീയർ

കേന്ദ്ര സർക്കാറി​​െൻറ വിവിധ സ്​ഥാപനങ്ങളിലേക്ക്​ ജൂനിയർ എൻജിനീയർമാരെ നിയമിക്കുന്നതിന്​ സ്​റ്റാഫ്​ സെലക്​ഷൻ കമീഷൻ നടത്തുന്ന പരീക്ഷ വിജ്ഞാപനമായി. സിവിൽ, മെക്കാനിക്കൽ, ഇലക്​ട്രിക്കൽ, വിഷയങ്ങളിൽ ഡിപ്ലോമ, ബി.ടെക്​ യോഗ്യതയുള്ളവർക്ക്​ അപേക്ഷിക്കാം. സെ​ൻട്രൽ വാട്ടർ കമീഷൻ, സെൻ​ട്രൽ പബ്ലിക്​ വർക്​സ്​ ഡിപ്പാർട്​​മ​െൻറ്​, തപാൽ, മിലിട്ടറി എൻജിനീയറിങ്​​ സർവിസ്​, ഡയറക്​ടർ ജനറൽ ബോർഡർ റോഡ്​സ്​, സെ​ൻട്രൽ വാട്ടർ പവർ റിസർച്​ സ്​റ്റേഷൻ, നാഷനൽ ടെക്​നിക്കൽ റിസർച്​ ഒാർഗനൈ​േസഷൻ എന്നിവയിലേക്കാണ്​ തിരഞ്ഞെടുക്കപ്പെടുക.

ഗ്രൂപ്​ ബി നോൺ ഗസറ്റഡ്​ തസ്​തികയിൽ നിയമിക്കപ്പെടുന്നവർക്ക്​ 35400-112400 എന്ന സ്​കെയിലിലാണ്​ ശമ്പളം. ഒാരോ വകുപ്പിലും നിശ്ചിത പ്രായപരിധിയിൽ വ്യത്യാസമുണ്ട്​. വാട്ടർ കമീഷനിൽ 32 വയസ്സു​ വരെയുള്ളവർക്ക്​ (1986 ജനുവരി രണ്ടിനുശേഷം ജനിച്ചവർ) അപേക്ഷിക്കാം. തപാൽ വകുപ്പിൽ 27 വയസ്സാണ്​ പ്രായപരിധി. സംവരണ വിഭാഗങ്ങൾക്ക്​ പ്രായപരിധിയിൽ ഇളവുണ്ട്​.

 
രണ്ടു​ ഘട്ടങ്ങളിലായി നടക്കുന്ന പരീക്ഷകളുടെ അടിസ്​ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്​. കമ്പ്യൂട്ടർ അധിഷ്​ഠിത പരീക്ഷയും എഴുത്തുപരീക്ഷയുമാണ്​ നടക്കുക. ആകെ 200 മാർക്കി​​െൻറ ആദ്യഘട്ട പരീക്ഷയിൽ സാമാന്യബോധം, പൊതുവിജ്ഞാനം എന്നിവയോടൊപ്പം, ജനറൽ എൻജിനീയറിങ്ങിലെ ചോദ്യങ്ങളുമുണ്ടായിരിക്കും. തെറ്റായി രേഖപ്പെടുത്തുന്ന ഒാരോ ചോദ്യത്തിനും 0.25 മാർക്ക്​ വീതം അധികം കുറക്കും.

ആദ്യ ഘട്ട പരീക്ഷയിൽ ജയിക്കുന്നവർക്കാണ്​ രണ്ടാം ഘട്ട എഴുത്തുപരീക്ഷക്ക്​ യോഗ്യതയുണ്ടായിരിക്കുക. ആകെ 300 മാർക്കി​​െൻറ രണ്ടാം ഘട്ട പരീക്ഷയിൽ ചോദ്യങ്ങൾ പൂർണമായും തിരഞ്ഞെടുക്കുന്ന വിഷയത്തിൽ നിന്നുള്ളതായിരിക്കും. ആദ്യഘട്ട പരീക്ഷ 2018 ജനുവരി അഞ്ചിനും എട്ടിനും ഇടയിലുണ്ടാവും. സിലബസും മറ്റു നിബന്ധനകളും ssc.nic.in എന്ന വെബ്​സൈറ്റിൽ കാണുക. അപേക്ഷിക്കേണ്ട അവസാനതീയതി നവംബർ 17.
Tags:    
News Summary - Junior engineer in Central government offices

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.