വിജി. കെ
േജായൻറ് സീറ്റ് അലോക്കേഷൻ അതോറിറ്റിയുടെ (ജോസ -2020) കൗൺസലിങ് ഷെഡ്യൂളുകൾ പ്രസിദ്ധപ്പെടുത്തി. ഐ.ഐ.ടികൾ, എൻ.ഐ.ടികൾ ഉൾപ്പെടെ 111 ദേശീയ സ്ഥാപനങ്ങളിൽ എൻജിനീയറിങ്, ആർക്കിടെക്ചർ മുതലായ അണ്ടർഗ്രാജ്വേറ്റ് പ്രോഗ്രാമുകളിലേക്കുള്ള സീറ്റ് അലോക്കേഷൻ/കൗൺസലിങ് നടപടികൾ ഒക്ടോബർ ആറിന് ആരംഭിക്കും.23 ഐ.ഐ.ടികളിലേക്കുള്ള പ്രവേശനം ജെ.ഇ.ഇ അഡ്വാൻസ്ഡ് റാങ്കടിസ്ഥാനത്തിലാണ്. ജെ.ഇ.ഇ അഡ്വാൻസ്ഡ് പരീക്ഷാഫലം ഒക്ടോബർ അഞ്ചിന് പ്രസിദ്ധപ്പെടുത്തും.
31 എൻ.ഐ.ടികൾ, 26 ഐ.ഐ.ടികൾ, 30 സർക്കാർ ഫണ്ടോടുകൂടി പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ മുതലായവയിലേക്കുള്ള പ്രവേശനം ജെ.ഇ.ഇ മെയിൻ 2020 റാങ്ക് അടിസ്ഥാനത്തിലാണ്. ജോയൻറ് സീറ്റ് അലോക്കേഷൻ അതോറിറ്റിയാണ് ഓൺലൈൻ വഴി കൗൺസലിങ് സീറ്റ് അലോക്കേഷൻ നടപടികൾ കൈക്കൊള്ളുന്നത്. ജോസ-2020' രജിസ്ട്രേഷൻ /ചോയിസ് ഫില്ലിങ് ഒക്ടോബർ ആറ് രാവിലെ 10ന് ആരംഭിക്കും.
www.josaa.nic.in ൽ ഇതിനുള്ള സൗകര്യം ലഭിക്കും. ആർക്കിടെക്ചർ ആപ്ടിറ്റ്യൂഡ് ടെസ്റ്റിൽ യോഗ്യത നേടുന്നവർക്ക് ഒക്ടോബർ 11 മുതൽ രജിസ്റ്റർ ചെയ്യാം. രജിസ്ട്രേഷൻ/കൗൺസലിങ് ഷെഡ്യൂളുകൾ വെബ്പോർട്ടലിലുണ്ട്. കോവിഡ് വ്യാപന പശ്ചാത്തലത്തിൽ സീറ്റ് അലോക്കേഷൻ ലഭിക്കുന്നവർക്ക് ഓൺലൈൻ റിപ്പോർട്ടിങ് സൗകര്യമൊരുക്കിയിട്ടുണ്ട്.
ഒക്ടോബർ 11ന് വൈകീട്ട് അഞ്ചു മണിക്കകം ചോയിസ് ഫില്ല് ചെയ്തവരുടെ മോക്ക് സീറ്റ് അലോക്കേഷൻ ഒക്ടോബർ 12 ന് രാവിലെ 10 മണിക്കും ഒക്ടോബർ 13ന് വൈകീട്ട് അഞ്ചു മണിവരെ ചോയിസ് ഫില്ല് ചെയ്തവരുടെ മോക്ക് സീറ്റ് അലോക്കേഷൻ ഒക്ടോബർ 14ന് രാവിലെ 10 മണിക്കും പ്രസിദ്ധപ്പെടുത്തും.
'ജോസ' രജിസ്ട്രേഷനും ചോയിസ് ഫില്ലിങ്ങും ഒക്ടോബർ 15 വൈകീട്ട് അഞ്ചു മണിക്ക് അവസാനിക്കും. ഒക്ടോബർ 16ന് േഡറ്റ റീകൺസിലിയേഷനും വെരിഫിക്കേഷനും നടത്തി ആദ്യ റൗണ്ട് സീറ്റ് അലോക്കേഷൻ ഒക്ടോബർ 17ന് രാവിലെ 10 മണിക്ക് പ്രസിദ്ധപ്പെടുത്തും. ഒക്ടോബർ 17നും 19നും മധ്യേ ഓൺലൈൻ റിപ്പോർട്ടിങ്, ഫീസ് പേമെൻറ്, ഡോക്യുമെൻറ് അപ്ലോഡ് ഉൾപ്പെടെയുള്ള അഡ്മിഷൻ നടപടപികൾ പൂർത്തിയാക്കണം.
ഒക്ടോബർ 21ന് രാവിലെ 10 മണിക്ക് ഒഴിവുള്ള സീറ്റുകൾ പ്രസിദ്ധപ്പെടുത്തി വൈകീട്ട് അഞ്ചു മണിക്ക് രണ്ടാമത്തെ റൗണ്ട് സീറ്റ് അലോക്കേഷൻ നടത്തും. ഇങ്ങനെ ആറ് റൗണ്ട് സീറ്റ് അലോക്കേഷൻ നടപടികളുണ്ടാവും. കൗൺസലിങ്, സീറ്റ് അലോക്കേഷൻ നടപടിക്രമങ്ങളും തീയതികളും www.josaa.nic.in ൽ ലഭിക്കും. നവംബർ 13ന് അഡ്മിഷൻ നടപടികൾ പൂർത്തീകരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.