അസം റൈഫിൾസ്: 2025 ലെ ടെക്നിക്കൽ, ട്രേഡ്സ്മാൻ റിക്രൂട്ട്മെന്റ് റാലി ഏപ്രിൽ മൂന്നാം വാരം തുടങ്ങും. പുരുഷന്മാർക്കും വനിതകൾക്കും റാലിയിൽ പങ്കെടുക്കാം. ഗ്രൂപ് ബി, സി തസ്തികകളിൽ 215 ഒഴിവുകളാണുള്ളത്.
ട്രേഡുകളും ഒഴിവുകളും: റിലീജിയസ് ടീച്ചർ 3, റേഡിയോ മെക്കാനിക് 17, ലൈൻമാൻ (ഫീൽഡ്) 8, എൻജിനീയർ എക്വിപ്മെന്റ് മെക്കാനിക് 4, ഇലക്ട്രീഷ്യൻ മെക്കാനിക് വെഹിക്കിൾ 17, റിക്കവറി വെഹിക്കിൾ മെക്കാനിക് 2, അപ്ഹോൾസ്റ്റർ 8, വെഹിക്കിൾ മെക്കാനിക് ഫിറ്റർ 20, ഡ്രാഫ്റ്റ്സ്മാൻ 10, ഇലക്ട്രിക്കൽ ആൻഡ് മെക്കാനിക്കൽ 17, പ്ലംബർ 13, ഓപറേഷൻ തിയറ്റർ ടെക്നീഷ്യൻ 1, ഫാർമസിസ്റ്റ് 8, എക്സ്റേ അസിസ്റ്റന്റ് 10, വെറ്ററിനറി ഫീൽഡ് അസിസ്റ്റന്റ് 7, സഫായി 70. യോഗ്യതാ മാനദണ്ഡങ്ങൾ, സെലക്ഷൻ നടപടികൾ, ശമ്പളം, സംവരണം അടക്കമുള്ള വിവരങ്ങൾ www.assamrifles.gov.in ൽ. മാർച്ച് 22 വരെ ഓൺലൈനായി അപേക്ഷിക്കാം.
കേന്ദ്രസർക്കാറിന് കീഴിൽ ന്യൂഡൽഹിയിലുള്ള രാജ്കുമാരി അമൃത്കൗർ നഴ്സിങ് കോളജിൽ 2025-26 സെഷനിലേക്ക് എം.എസ് സി നഴ്സിങ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫോറവും വിശദ വിവരങ്ങളടങ്ങിയ പ്രോസ്പെക്ടസും www.rakcon.com ൽനിന്നും ഡൗൺലോഡ് ചെയ്യാം. ഡൽഹി സർവകലാശാലയുമായി അഫിലിയേറ്റ് ചെയ്താണ് കോഴ്സ് നടത്തുന്നത്. രണ്ടുവർഷത്തെ കോഴ്സിൽ 27 സീറ്റുകളുണ്ടാവും. വാർഷിക ട്യൂഷൻ ഫീസ് 250 രൂപ.
പ്രവേശന യോഗ്യത: മൊത്തം 55 ശതമാനം മാർക്കിൽ കുറയാതെ അംഗീകൃത ബി.എസ്‍സി നഴ്സിങ് ബിരുദവും ഒരുവർഷത്തെ പ്രവൃത്തിപരിചയവും.
അപേക്ഷാ ഫീസ്: 1500 രൂപ. പ്രിൻസിപ്പൽ, രാജ്കുമാരി അമൃത്കൗർ കോളജ് ഓഫ് നഴ്സിങ്ങിന് ന്യൂഡൽഹിയിൽ മാറാവുന്ന ഡിമാൻഡ് ഡ്രാഫ്റ്റായി ഫീസ് പൂരിപ്പിച്ച അപേക്ഷയോടൊപ്പം ഉള്ളടക്കം ചെയ്യാം. മാർച്ച് 20 മുതൽ ഏപ്രിൽ 25 വൈകീട്ട് അഞ്ചു വരെ അപേക്ഷകൾ സ്വീകരിക്കും. 2025 ജൂൺ ഒന്നിന് രാവിലെ 10 ന് സെലക്ഷൻ ടെസ്റ്റ് നടത്തി തെരഞ്ഞെടുക്കും. കൂടുതൽ വിവരങ്ങൾ പ്രോസ്പെക്ടസിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.