കോവിഡിനു ശേഷം വിദേശരാജ്യങ്ങളിൽ പഠിക്കാനായി ഇന്ത്യൻ വിദ്യാർഥികൾക്ക് വിസ ലഭിക്കാൻ കാലതാമസം നേരിടുന്നുണ്ട്. യു.എസും യു.കെയും ചൈനീസ് വിദ്യാർഥികളെ അപേക്ഷിച്ച് കൂടുതൽ വിസ നൽകുന്നത് ഇന്ത്യൻ വിദ്യാർഥികൾക്കാണ്. അതിനിടെ, യു.എസും യു.കെയും കാനഡയും ആസ്ട്രേലിയയും ജർമനിയും അടക്കമുള്ള എട്ടു രാജ്യങ്ങൾ ഇന്ത്യൻ വിദ്യാർഥികൾക്ക് വിസ നൽകുന്ന നടപടികൾ വേഗത്തിലാക്കണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ആവശ്യപ്പെട്ടിരുന്നു.
മാർക്കറ്റിങ് ഫ്രീലാൻസർ ആയ അർജുൻ ശശി ആസ്ട്രേലിയയിലെ ക്വീൻസ് ലൻഡ് യൂനിവേഴ്സിറ്റി ഓഫ് ടെക്നോളജിയിൽ മാസ്റ്റർ ഇൻ ബിസിനസ് ഇൻ ഇന്റഗ്രേറ്റഡ് മാർക്കറ്റിങ് കമ്മ്യൂണിക്കേഷൻസ് പ്രോഗ്രാമിലേക്ക് അപേക്ഷ നൽകിയിരുന്നു. പ്രവേശനം ഉറപ്പായപ്പോൾ ജോലി ഉപേക്ഷിച്ച് വിസ നടപടികൾക്കായി ശശി ശ്രമം തുടങ്ങി. എല്ലാ രേഖകളും നൽകി കാത്തിരിപ്പും തുടങ്ങി. ആറുമാസം കഴിഞ്ഞിട്ടും നടപടിയാകാത്തതിൽ വലിയ നിരാശയിൽ കഴിയുകയാണ് ശശി. എന്താണ് തടസ്സമെന്ന് അന്വേഷിച്ചപ്പോൾ ആസ്ട്രേലിയൻ അധികൃതർ അനുമതി നൽകാത്തതാണ് കാരണമെന്ന് മനസിലാക്കി.
യു.കെയിലേക്ക് സ്റ്റഡി വിസ ലഭിക്കാനാണ് ശ്രേയ ഗുപ്ത ശ്രമിച്ചത്. മൂന്നാഴ്ചക്കുള്ളിൽ വിസ ലഭിക്കുമെന്നായിരുന്നു ആദ്യം പറഞ്ഞിരുന്നത്. എന്നാൽ ഒരുമാസത്തിലേറെ കാത്തിരിക്കേണ്ടി വന്നു. ലണ്ടൻ യൂനിവേഴ്സിറ്റി കോളജിൽ മാനേജ്മെന്റിൽ മാസ്റ്റേഴ്സ് ചെയ്യാനായി ലണ്ടനിലേക്ക് ഉടൻ പറക്കാനുള്ള തയാറെടുപ്പിലാണ് ശ്രേയ. സാധാരണ മൂന്നാഴ്ചക്കുള്ളിൽ ഇന്ത്യൻ വിദ്യാർഥികൾക്ക് ബ്രിട്ടീഷ് ഹൈകമ്മീഷൻ വിസ അനുവദിക്കും. യു.കെയിൽ പഠന വിസക്കായി അപേക്ഷിക്കുന്ന ഇന്ത്യൻ വിദ്യാർഥികളുടെ എണ്ണം വളരെ കൂടുതലാണ്.
പഠന വിസകൾ കാലതാമസം വരാനും റദ്ദാക്കാനും കാരണം മറ്റ് രാജ്യങ്ങളിലെ സമർഥരായ വിദ്യാർത്ഥികളെ തെരഞ്ഞെടുക്കപ്പെടുന്നതാകാം എന്നാണ് ചിലർ കരുതുന്നത്. കുടിയേറ്റക്കാരുടെ എണ്ണവും ഇപ്പോൾ വർധിച്ചിട്ടുണ്ട്. അതുപോലെ മെഡിക്കൽ, ഐ.ടി, സൈബർ സെക്യൂരിറ്റി കോഴ്സുകൾക്കും കൂടുതൽ ആവശ്യക്കാരുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.