​െഎ.​െഎ.എം.കെയിൽ മികച്ച സ്​റ്റൈപൻഡോടെ ഇ​േൻറൺഷിപ്​

കോഴിക്കോട്​: ഇന്ത്യൻ ഇൻസ്​റ്റിറ്റ്യൂട്ട്​ മാനേജ്​മെൻറ്​ കോഴിക്കോടിൽ (ഐ.ഐ.എം.കെ) നിന്ന്​ പഠിച്ചിറങ്ങിയവരെ​ സമ്മർ പ്ലേസ്​മെൻറിൽ (ഇ​േൻറൺഷിപ്) മികച്ച സ്​റ്റൈപൻഡോടെ പ്രമുഖ കമ്പനികളിൽ പരിശീലനത്തിന്​ തെരഞ്ഞെടുത്തു.

എം.ബി.എ, ലിബറൽ സ്​റ്റഡീസ്​ ആൻഡ്​​ മാനേജ്​മെൻറ്​ , ഫിനാൻസ്​ എന്നീ പോസ്​റ്റ്​ ഗ്രാജ്വേറ്റ്​ കോഴ്​സുകൾ പൂർത്തിയാക്കിയ 559 വിദ്യാർഥികൾക്കാണ്​ മികച്ച അവസരം തുറന്നത്​.

മൂന്നു​ ദിവസമായി 132 കമ്പനികൾ പ​ങ്കെടുത്ത വെർച്വൽ പ്ലേസ്​മെൻറിലൂടെയാണ്​ ഇവരെ തെരഞ്ഞെടുത്തത്​. 3.74 ലക്ഷമാണ്​ ഉയർന്ന സ്​റ്റൈപൻഡ്​. രണ്ടു ലക്ഷം രൂപയാണ്​ മുഴുവൻ വിദ്യാർഥികളുടെയും ശരാശരി കണക്കാക്കു​​േമ്പാഴുള്ള സ്​റ്റൈപൻഡ്​​. 50 ശതമാനം വിദ്യാർഥികൾക്ക്​ ശരാശരി 2.57 ലക്ഷം രൂപയാണ്​ സ്​റ്റൈപൻഡ്​​. 43ശതമാനം വിദ്യാർഥികളെയും കൺസൾട്ടിങ്​, ഫിനാൻസ്​ കമ്പനികളാണ്​ 'റാഞ്ചിയത്​'. സമ്മർപ്ലേസ്​മെൻറിലെ തകർപ്പൻ പ്രതികരണം അവസാനഘട്ട പ്ലേസ്​മെൻറി​ലേക്കുള്ള ശുഭസൂചനയാണെന്ന്​ ഐ.ഐ.എം.കെ ഡയറക്​ടർ പ്രഫ. ദേബാഷിശ്​ ചാറ്റർജി പറഞ്ഞു.

Tags:    
News Summary - Internship with excellent stipend at IIMK

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.