പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യൻ കോസ്റ്റ് ഗാർഡിൽ താഴെ പറയുന്ന തസ്തികകളിലേക്ക് പുരുഷൻമാരിൽനിന്ന് അപേക്ഷകൾ ക്ഷണിച്ചു. 01/ 2026, 02/ 2026 ബാച്ചുകളിലേക്ക് കോസ്റ്റ് ഗാർഡ് എൻറോൾഡ് പേഴ്സനൽ ടെസ്റ്റ് (സി.ജി.ഇ.പി.ടി) വഴിയാണ് തെരഞ്ഞെടുപ്പ്. വിശദ വിജ്ഞാപനം https://joinindiancoastguard.cdac.in/cgept ൽ.
●നാവിക് (ജനറൽ ഡ്യൂട്ടി): യോഗ്യത: മാത് സ്, ഫിസിക്സ് വിഷയങ്ങളോടെ പ്ലസ്ടു/ തത്തുല്യ പരീക്ഷ പാസായിരിക്കണം. അടിസ്ഥാന ശമ്പളം 21,700 രൂപ.
●നാവിക് (ഡൊമസ്റ്റിക് ബ്രാഞ്ച്): യോഗ്യത: എസ്.എസ്.എൽ.സി/ പത്താം ക്ലാസ്/ തത്തുല്യ ബോർഡ് പരീക്ഷ പാസായിരിക്കണം. അടിസ്ഥാന ശമ്പളം 21,700 രൂപ.
●യാന്ത്രിക്: യോഗ്യത എസ്.എസ്.എൽ.സി/ തത്തുല്യ പരീക്ഷ പാസായിരിക്കണം. കൂടാതെ ഇലക്ട്രിക്കൽ/ മെക്കാനിക്കൽ/ ഇലക്ട്രോണിക്സ്/ ടെലി കമ്യൂണിക്കേഷൻ (റേഡിയോ/ പവർ) എൻജിനീയറിങ്ങിൽ 3/ 4 വർഷത്തെ എ.ഐ.സി.ടി.ഇ അംഗീകൃത ഡിപ്ലോമയും വേണം. പ്ലസ്ടു കഴിഞ്ഞ് ഇതേ ബ്രാഞ്ചുകളിൽ ഡിപ്ലോമ എടുത്തവരെയും പരിഗണിക്കും. അടിസ്ഥാന ശമ്പളം 29,200 രൂപ.
പ്രായപരിധി 18-22 വയസ്സ്. മെഡിക്കൽ, ഫിസിക്കൽ ഫിറ്റ്നസുണ്ടായിരിക്കണം. മേഖല അടിസ്ഥാനത്തിലാണ് റിക്രൂട്ട്മെന്റ്. അപേക്ഷ/ പരീക്ഷാ ഫീസ് 300 രൂപ. പട്ടിക വിഭാഗക്കാർക്ക് ഫീസില്ല. ഓൺലൈനിൽ ജൂൺ 25 വരെ അപേക്ഷിക്കാം. സെലക്ഷൻ നടപടികൾ, പരിശീലനം, ശമ്പളം, ആനുകൂല്യങ്ങളടക്കം കൂടുതൽ വിവരങ്ങൾ വിജ്ഞാപനത്തിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.