നയാ റായ്പൂർ ഐ.ഐ.ടിയുടെ 2025ലെ പ്ലേസ്മെന്‍റ് റിപ്പോർട്ട് പുറത്തു വന്നപ്പോൾ 1.20 കോടിയുടെ വാർഷിക ശമ്പളവുമായി ഒരു വിദ്യാർഥി മികച്ച നേട്ടം സ്വന്തമാക്കി. ഉത്തർപ്രദേശിൽ നിന്നുള്ള കംപ്യൂട്ടർ സയൻസ് വിദ്യാർഥിയായ ആയുഷ്മാൻ ത്രിപാഠിക്കാണ് കോടികളുടെ വാർഷിക ശമ്പള പാക്കേജോടുകൂടി പ്ലേസ്മെന്‍റ് ലഭിച്ചത്. യു.എസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ട്രേഡ് ഡെസ്കിൽ നിന്നാണ് ജോബ് ഓഫർ ലഭിച്ചത്. നിലവിൽ ആമസോണിൽ ഇന്‍റേൺഷിപ്പ് ചെയ്യുകയാണ് വിദ്യാർഥി.
കാമ്പസ്, ഓഫ് കാമ്പസ് പ്ലേസ്മെന്‍റ് വഴി 60 ബിടെക്, എം.ടെക് വിദ്യാർഥികൾക്കാണ് മികച്ച സ്ഥാപനങ്ങളിലേക്ക് നയാ റായ്പൂർ ഐ.ഐ.ടിയിൽ നിന്ന് പ്ലേസ്മെന്‍റ് ലഭിച്ചത്. പ്ലേസ്മെന്‍റ് ലഭിച്ചതിൽ ശരാശരി വാർഷിക ശമ്പളം 14.50 ലക്ഷമാണ്.
ഗൂഗിൾ(62 ലക്ഷം), ഇൻറ്റ്യൂട്ട്(62 ലക്ഷം), മൈക്രോസോഫ്റ്റ്(56 ലക്ഷം), ആമസോൺ(46 ലക്ഷം) തുടങ്ങിയവരാണ് വിദ്യാർഥികളെ മികച്ച പാക്കേജിൽ റിക്രൂട്ട് ചെയ്ത മറ്റു സ്ഥാപനങ്ങൾ. ഈ വർഷത്തെ മൊത്തം പാക്കേജ് 86.50 ശതമാനമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.