​െഎ.െഎ.എം -കാറ്റ്​ 2021 നവംബർ 28ന്​ ഓൺലൈൻ രജിസ്​ട്രേഷൻ ആഗസ്​റ്റ്​ 4 മുതൽ സെപ്​റ്റംബർ 15 വരെ

രാജ്യത്തെ 20 ഇന്ത്യൻ ഇൻസ്​റ്റിറ്റ്യൂട്ട്​സ്​ ഓഫ്​ മാനേജ്​മെൻറ് നടത്തുന്ന വിവിധ പോസ്​റ്റ്​ഗ്രാജുവേറ്റ്​, മാനേജ്​മെൻറ്​ ഫെലോ പ്രോഗ്രാമിലേക്കുള്ള കോമൺ അഡ്​മിഷൻ ടെസ്​റ്റ്​ (IIM-CAT2021) നവംബർ 28ന്​ നടത്തും. ഐ.ഐ.എം അഹമ്മദാബാദാണ്​ ഇക്കുറി ടെസ്​റ്റ്​ സംഘടിപ്പിക്കുന്നത്​. ഐ.ഐ.എമ്മിൽ രജിസ്​റ്റർ ചെയ്യപ്പെടുന്ന മറ്റ്​ മാനേജ്​മെൻറ്​ ഇൻസ്​റ്റിറ്റ്യൂട്ടുകളും എം.ബി.എ ഉൾപ്പെടെയുള്ള മാനേജ്​മെൻറ്​ പി.ജി പ്രോഗ്രാം പ്രവേശനത്തിന്​ 'കാറ്റ്​-2021' സ്​കോർ ഉപയോഗിക്കുന്നതാണ്​.

കേരളത്തിൽ ഏക ഐ.ഐ.എം കോഴിക്കോടാണ്​. അഹമ്മദാബാദ്​, അമൃതസർ, ബംഗളൂർ, ബോധ്​ഗയ, കൊൽക്കത്ത, ഇന്തോർ, ജമ്മു, കാഷിപൂർ, ലക്​നൗ, നാഗ്​പൂർ, റായ്​പൂർ, റാഞ്ചി, രോഹ്​തക്​, സമ്പൽപൂർ, ഷില്ലോംഗ്​, സിർമൗർ, തിരുച്ചിറപ്പള്ളി, ഉദയ്​പൂർ, വിശാഖപട്ടണം എന്നിവിടങ്ങളിലാണ്​ മറ്റ്​ ഐ.ഐ.എമ്മുകൾ ഉള്ളത്​.ഐ.ഐ.എം കാറ്റിന്​ കേരളം ഉൾപ്പെടെയുള്ള ഇന്ത്യയൊട്ടാകെ 158 ടെസ്​റ്റ്​ സെൻററുകളുണ്ടാവും. സൗകര്യാർഥം മുൻഗണനാക്രമത്തിൽ ആറ്​ സെൻററുകൾ തെരഞ്ഞെടുക്കാം.

വിശദവിവരങ്ങളടങ്ങിയ 'കാറ്റ്​-2021' വിജ്​ഞാപനവും ഇൻഫർമേഷൻ ബുളളറ്റിനും www.iimcat.ac.inൽ ലഭ്യമാകും.ടെസ്​റ്റിൽ പ​െങ്കടുക്കുന്നതിനുള്ള ഓൺലൈൻ രജിസ്​​േ​ട്രഷൻ ആഗസ്​റ്റ്​ 4ന്​ രാവിലെ 10ന്​ തുടങ്ങും. സെപ്​റ്റംബർ 15 വൈകീട്ട്​ അഞ്ചുമണിവരെ രജിസ്​​േട്രഷൻ നടത്താം. ഇതിനുള്ള നിർദേശങ്ങൾ ഇൻഫർമേഷൻ ബുള്ളറ്റിനിൽ ലഭിക്കും. രജിസ്​​േ​ട്രഷൻ ഫീസ്​ 2200 രൂപയാണ്​. SC/ST/PWD വിഭാഗങ്ങളിൽപ്പെടുന്നവർക്ക്​ 1100 രൂപ മതി.ഏതെങ്കിലും ഡിസിപ്ലിനിൽ 50 ശതമാനം മാർക്കിൽ/തത്തുല്യ CGPAയിൽ കുറയാതെ ബാച്ചിലേഴ്​സ്​ ബിരുദമെടുക്കുന്നവർക്ക്​ അപേക്ഷിക്കാം. SC/ST/PWD വിഭാഗങ്ങളിൽപ്പെടുന്നവർക്ക്​ 45 മാർക്ക്​/തത്തുല്യ/CGPA മതിയാകും. ഫൈനൽ ഡിഗ്രി പരീക്ഷയെഴുതുന്നവരെയും ഫലം കാത്തിരിക്കുന്നവരെയും പരിഗണിക്കും.മൂന്ന്​ സെഷനുകളായാണ്​ 'കാറ്റ്​-2021' നടത്തുക. പരീക്ഷാവിശദാംശങ്ങൾ, സെലക്​ഷൻ നടപടിക്രമം, സംവരണം ഉൾപ്പെടെയുള്ള സമഗ്ര വിവരങ്ങൾ ​ഇൻഫർമേഷൻ ബുള്ളറ്റിനിൽ ലഭിക്കും.

Tags:    
News Summary - IIM-CAT 2021 November 28 Online Registration August 4 to September 15

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.