ഹൈകോടതിയിൽ 10ഓഫിസ്​ അറ്റൻഡൻറ്​ അവസരം

കേരള ഹൈകോടതിയിൽ ഭിന്നശേഷിക്കാർക്കായി സംവരണം ചെയ്​തിട്ടുള്ള ഓഫിസ്​ അറ്റൻഡൻറ്​ തസ്​തികയിൽ നേരിട്ടുള്ള നിയമനത്തിന്​ അപേക്ഷ ഓൺലൈനായി www.hckrecruitment.nic.inൽ സെപ്​റ്റംബർ 24 മുതൽ ഒക്​ടോബർ 14 വരെ സമർപ്പിക്കാം. (റിക്രൂട്ട്​മെൻറ്​ നമ്പർ 11/2020). 10​ ഒഴിവുകളാണുള്ളത്​. ശമ്പളനിരക്ക്​ 16,500-35,700 രൂപ. ലോ​ക്കോമോ​ട്ടോർ ഡി​സെബിലിറ്റി, ഡെഫ്​, ​ൈബ്ലൻഡ്​ വിഭാഗങ്ങളിൽപെടുന്നവർക്കാണ്​ അവസരം. വിശദവിവരങ്ങളടങ്ങിയ ഔദ്യോഗിക വിജ്ഞാപനം വെബ്​പോർട്ടലിൽനിന്ന്​ ഡൗൺലോഡ്​ ചെയ്യാം. അപേക്ഷ സമർപ്പണത്തിനുള്ള നിർദേശങ്ങൾ വിജ്ഞാപനത്തിലുണ്ട്​.

അപേക്ഷകർ 1970 ജനുവരി രണ്ടിനും 2002 ജനുവരി ഒന്നിനും മധ്യേ ജനിച്ചവരാകണം. ലോക്കോമോ​ട്ടോർ ഡിസെബിലിറ്റിയുള്ളവർ 1974 ജനുവരി രണ്ടിനും 2002 ജനുവരി ഒന്നിനും മധ്യേ ജനിച്ചിരിക്കണം. യോഗ്യത: എസ്​.എസ്​.എൽ.സി/തത്തുല്യ പരീക്ഷ പാസായിരിക്കണം. ബിരുദമെടുത്തവരാകരുത്​. വിധവകൾക്കും വിമുക്തഭടന്മാർക്കും മറ്റും പ്രായപരിധിയിൽ അഞ്ചുവർഷത്തെ ഇളവുണ്ട്​. അപേക്ഷ ഫീസില്ല.

എഴുത്തുപരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ്​ സെലക്​ഷൻ. ഒബ്​ജക്​ടിവ്​ മാതൃകയിലുള്ള ടെസ്​റ്റിൽ ജനറൽനോളജ്​ ആൻഡ്​​ കറൻറ്​ അഫയേഴ്​സ്​, ന്യൂമെറിക്കൽ എബിലിറ്റി, മെൻറൽ എബിലിറ്റി, ജനറൽ ഇംഗ്ലീഷ്​ വിഷയങ്ങളിലായി ആകെ 100 മാർക്കി​െൻറ ചോദ്യങ്ങളുണ്ടാവും. 100 മിനിറ്റ്​​ സമയം അനുവദിക്കും. ഉത്തരം തെറ്റിയാൽ കാൽ മാർക്ക്​ വീതം കുറക്കും. ഇൻറർവ്യൂ 10 മാർക്കിനാണ്​. 35 ശതമാനം മാർക്കിൽ കുറയാതെ ലഭിക്കുന്നവരെയാണ്​ റാങ്ക്​ലിസ്​റ്റിൽ ഉൾപ്പെടുത്തുക.

അർഹതയുള്ളവർക്ക്​ എഴുത്തുപരീക്ഷക്കായി സ്​ക്രൈബി​െൻറ സേവനം സ്വീകരിക്കാം. ഓൺലൈൻ അപേക്ഷയിലും ഇക്കാര്യം സൂചിപ്പിക്കണം. ഹൈകോടതി മാർഗനിർദേശങ്ങൾക്കനുസൃതമായിട്ടാവും സ്​ക്രൈബിനെ ഉപയോഗിക്കാനാവുക. കൂടുതൽ വിവരങ്ങൾ www.hckrecruitment.nic.inൽ ലഭിക്കും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.