ഡിഫൻസ്​ സർവിസിൽ ബിരുദക്കാർക്ക്​ ഓഫിസറാകാം; ഒഴിവുകൾ 339

യു.പി.എസ്​.സി നവംബർ 14ന്​ നടത്തുന്ന ക​ൈമ്പൻഡ്​ ഡിഫൻസ്​ സർവിസസ്​ എക്​സാമിനേഷൻ വഴി പ്രതിരോധ സേനാവിഭാഗങ്ങളിൽ ബിരുദക്കാർക്ക്​ ഓഫിസറാകാം. എസ്​.എസ്​.സി വിമെൻ നോൺ ടെക്​നിക്കൽ കോഴ്​സിലേക്കുള്ള സെലക്​ഷനും ഈ പരീക്ഷയിലൂടെയാണ്​. ആകെ 339 ഒഴിവുകളിലേക്കാണ്​ റിക്രൂട്ട്​മെൻറ്​. വിശദവിവരങ്ങളടങ്ങിയ CDSE വിജ്ഞാപനം http://upsc.gov.inൽനിന്ന്​ ഡൗൺലോഡ്​ ചെയ്യാം. അപേക്ഷ നിർദേശാനുസരണം ഓൺലൈനായി http://upsconline.nic.inൽ ആഗസ്​റ്റ്​ 24 വൈകീട്ട്​ ആറിനകം സമർപ്പിക്കണം.

അപേക്ഷ ഫീസ്​ 200 രൂപ. വനിതകൾക്കും എസ്​.സി/എസ്​.ടി വിഭാഗങ്ങൾക്കും ഫീസില്ല. ​െക്രഡിറ്റ്​/​െഡബിറ്റ്​/നെറ്റ്​ ബാങ്കിങ്​ മുഖാന്തരം ഫീസടക്കാം. വിവിധ സേനാവിഭാഗങ്ങളിൽ ലഭ്യമായ ഒഴിവുകളും പരിശീലന കോഴ്​സുകളും ചുവടെ:

ഇന്ത്യൻ മിലിട്ടറി അക്കാദമി, ഡെറാഡൂൺ-153ാമത്​ കോഴ്​സ്​ 2022 ജൂലൈയിലാരംഭിക്കും. ഒഴിവുകൾ 100 (13 ഒഴിവുകൾ NCC 'C' സർട്ടിഫിക്കറ്റുകാർക്ക്​ (ആർമി വിങ്​​) ഉള്ളതാണ്)​.

ഇന്ത്യൻ നേവൽ അക്കാദമി, ഏഴിമല-എക്​സിക്യൂട്ടിവ്​ ബ്രാഞ്ച്​ ജനറൽ സർവിസ്​/ഹൈഡ്രോ-കോഴ്​സ്​ 2022 ജൂലൈയിലാരംഭിക്കും (മൂന്ന്​ ഒഴിവുകൾ NCC 'C' സർട്ടിഫിക്കറ്റ്​ 'നേവൽ വിങ്​​' ഉള്ളവർക്കാണ്​). ആകെ 22 ഒഴിവുകളാണുള്ളത്​.

എയർഫോഴ്​സ്​ അക്കാദമി, ഹൈദരാബാദ്​-പ്രീ ഫ്ലൈയിങ്​ ട്രെയിനിങ്​ കോഴ്​സ്​ 2022 ജൂലൈയിൽ ആരംഭിക്കും. ഒഴിവുകൾ 32 (മൂന്ന്​ ഒഴിവുകൾ NCC 'C' എയർവിങ്​​ സർട്ടിഫിക്കറ്റുള്ളവർക്കാണ്​). ഓഫിസേഴ്​സ്​ ട്രെയിനിങ്​ അക്കാദമി, ചെന്നൈ-116ാമത്​ എസ്​.എസ്​.സി മെൻ നോൺ ടെക്​നിക്കൽ കോഴ്​സ്​ 2022 ഒക്​ടോബറിൽ തുടങ്ങും. ഒഴിവുകൾ 169.

ഓഫിസേഴ്​സ്​ ട്രെയിനിങ്​ അക്കാദമി, ചെന്നൈ-30ാമത്​ എസ്​.എസ്​.സി വിമെൻ നോൺ ടെക്​നിക്കൽ കോഴ്​സ്​ 2022 ഒക്​ടോബറിൽ തുടങ്ങും. ഒഴിവുകൾ 16. CDSE പരീക്ഷക്ക്​ കേരളത്തിൽ കൊച്ചി, കോഴിക്കോട്​, തിരുവനന്തപുരം പരീക്ഷ കേന്ദ്രങ്ങളാണ്​.

Tags:    
News Summary - Graduates can become officers in the Defense Service; Vacancies 339

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.