ഐ.ടി, ഇ-ഗവേർണൻസ്, കോർപറേറ്റ് മേഖലകളിൽ ഏറെ തൊഴിൽസാധ്യതയുള്ള 13 സിഡാക്ക് പി.ജിഡിപ്ലോമ കോഴ്സുകളിലേക്കുള്ള പൊതുപ്രവേശന പരീക്ഷ ജൂലൈ 5, 6 തീയതികളിൽ നടക്കും.
സെന്റർ ഫോർ ഡവലപ്മെന്റ് ഓഫ് അഡ്വാൻസ്ഡ് കമ്പ്യൂട്ടിങ്ങിന്റെ (സിഡാക്ക്) കൊച്ചി, തിരുവനന്തപുരം, ബംഗളൂരു, ഹൈദരാബാദ്, ഭുവനേശ്വർ, ചെന്നൈ, ഗുവാഹതി, ഇന്ദോർ, ജയ്പൂർ, കൊൽക്കത്ത, കാരാട്, മുംബൈ, നാഗ്പൂർ, നാസിക്, ഡൽഹി, നോയിഡ, പട്ന, പുണെ, സിൽച്ചാർ സെന്ററുകളിലാണ് കോഴ്സുകൾ.
24 ആഴ്ചത്തെ ഫുൾടൈം തൊഴിലധിഷ്ഠിത കോഴ്സുകളിൽ തിയറിയും ലാബും പ്രാക്ടിക്കലും അടക്കം 900 മണിക്കൂർ പഠനപരിശീലന സൗകര്യം ലഭ്യമാകും. കോഴ്സുകൾക്കെല്ലാം മികച്ച പ്ലേസ്മെന്റ് റെക്കോഡുകളാണുള്ളത്.
കോഴ്സുകൾ: അഡ്വാൻസ്ഡ് കമ്പ്യൂട്ടിങ് (പി.ജി-ഡി.എ.സി), ബിഗ്ഡേറ്റ അനലിറ്റിക്സ് (പി.ജി-ഡി.ബി.ഡി.എ), എംബെഡഡ് സിസ്റ്റംസ് ഡിസൈൻ (പി.ജി- ഡി.ഇ.എസ്.ഡി), ഐ.ടി ഇൻഫ്രാസ്ട്രക്ചർ സിസ്റ്റംസ് ആൻഡ് സെക്യൂരിറ്റി (പി.ജി-ഡി.ഐ.ടി.ഐ.എസ്.എസ്), ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (പി.ജി-ഡി.എ.ഐ), വി.എൽ.എസ്.ഐ ഡിസൈൻ (പി.ജി-ഡി.വി.എൽ.എസ്.ഐ), മൊബൈൽ കമ്പ്യൂട്ടിങ് (പി.ജി-ഡി.എം.സി), അഡ്വാൻസ്ഡ് സെക്വർ സോഫ്റ്റ്വെയർ ഡവലപ്മെന്റ് (പി.ജി-ഡി.എ.എസ്.എസ്.ഡി), എച്ച്.പി.സി സിസ്റ്റം അഡ്മിനിസ്ട്രേഷൻ (പി.ജി-ഡി.എച്ച്.പി.സി.എസ്.എ), റോബോട്ടിക്സ് ആൻഡ് അലൈഡ് ടെക്നോളജീസ് (പി.ജി-ഡി.ആർ.എ.ടി), ഫിൻടെക് ആൻഡ് ബോക്ക്ചെയിൻ ഡവലപ്മെന്റ് (പി.ജി-ഡി.എഫ്.ബി.ഡി), സെക്യൂരിറ്റി ആൻഡ് ഫോറൻസിക്സ് (പി.ജി-ഡി.സി.എസ്.എഫ്), അൺമാൻഡ് എയർക്രാഫ്റ്റ് സിസ്റ്റം പ്രോഗ്രാമിങ് (പി.ജി-ഡി.യു.എ.എസ്.പി).
യോഗ്യത: എൻജിനീയറിങ് അടക്കം ഏതെങ്കിലും വിഷയത്തിൽ ബിരുദം/എം.സി.എ/എം.എസ് സി (ഫിസിക്സ്/മാത്സ്/സ്റ്റാറ്റിസ്റ്റിക്സ്)/എം.സി.എം/ബി.ഇ/ബി.ടെക് (മെക്കാട്രോണിക്സ്/മെക്കാനിക്കൽ)/മാനേജ്മെന്റ് പി.ജി വിത്ത് ഐ.ടി/കമ്പ്യൂട്ടർ സയൻസ്/ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് ബിരുദം) മുതലായ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. (ചുരുങ്ങിയത് 50-60 ശതമാനം മാർക്കുണ്ടാകണം) പ്രായപരിധിയില്ല. അവസാനവർഷ പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നവരെയും പരിഗണിക്കും.
വിശദവിവരങ്ങൾ www.cdac.in, https://acts.cdac.in എന്നീ സൈറ്റുകളിൽ ലഭിക്കും. ഓൺലൈനിൽ ജൂൺ 25നകം അപേക്ഷിക്കേണ്ടതാണ്. പരീക്ഷ (സി.സി.എ.ടി) ഫീസ് എ+ബി പേപ്പറുകൾക്ക് 1550 രൂപ, എ+ബി +സി പേപ്പറുകൾക്ക് 1750 രൂപ. പൊതുപ്രവേശന പരീക്ഷയുടെ C-CAT I ജൂലൈ അഞ്ചിനും C-CAT-II ജൂലൈ ആറിനും നടത്തും. കോഴ്സുകൾ ആഗസ്റ്റ് 21ന് ആരംഭിക്കും.അൺമാൻഡ് എയർക്രാഫ്റ്റ് സിസ്റ്റം പ്രോഗ്രാമിങ് (പി.ജി-ഡി.യു.എ.എസ്.പി) നീലിറ്റ്-കാലിക്കറ്റ്, ഔറംഗാബാദ്, ഭുവനേശ്വർ, ഇംഫാൽ, ശ്രീനഗർ സെന്ററുകളിലും ലഭ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.