നവരത്ന കമ്പനിയായ ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് ബംഗളൂരു ശാഖയിൽ കരാർ അടിസ്ഥാനത്തിൽ എൻജിനീയറിങ് ബിരുദധാരികളെ നിയമിക്കുന്നു. ഇലക്ട്രോണിക്സ്, മെക്കാനിക്കൽ, കമ്പ്യൂട്ടർ സയൻസ്, ഒപ്റ്റിക്സ് ആൻഡ് ലേസർ ബിരുദമുള്ളവർക്ക് അപേക്ഷിക്കാം.
എൻജിനീയർ (ഇലക്ട്രോണിക്സ്)- ഒമ്പത് ഒഴിവുകൾ, എൻജിനീയർ ( മെക്കാനിക്കൽ-പ്രോഡക്ട് ഡിസൈൻ) ആറ് ഒഴിവുകൾ, എൻജിനീയർ ( മെക്കാനിക്കൽ-മെറ്റീരിയൽ മാനേജ്മെൻറ്) രണ്ട് ഒഴിവുകൾ, കോൺട്രാക്ട് എൻജിനീയർ(കമ്പ്യൂട്ടർ സയൻസ്) അഞ്ച് ഒഴിവുകൾ, കോൺട്രാക്ട് എൻജിനീയർ (ഒപ്റ്റിക്സ്) മൂന്ന് ഒഴിവുകൾ, കോൺട്രാക്ട് എൻജിനീയർ (ലേസർ) രണ്ട് ഒഴിവ് എന്നിവകളിലേക്കാണ് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത്.
എൻജിനീയർ (ഇലക്ട്രോണിക്സ്), എൻജിനീയർ (മെക്കാനിക്കൽ, പ്രോഡക്ട് ഡിസൈൻ) , എൻജിനീയർ (മെക്കാനിക്കൽ-മെറ്റീരിയൽ മാനേജ്മെൻറ്), എൻജിനീയർ (കമ്പ്യൂട്ടർ സയൻസ്) എന്നീ പോസ്റ്റുകളിൽ അപേക്ഷിക്കുന്നവർക്ക് ഒരു വർഷത്തെ പ്രവൃത്തിപരിചയം ആവശ്യമാണ്.
ബന്ധപ്പെട്ട കോഴ്സുകളിൽ ജനറൽ, ഒ.ബി.സി വിഭാഗങ്ങൾക്ക് ഫസ്റ്റ് ക്ലാസ് യോഗ്യതയും എസ്.സി/എസ്.ടി വിഭാഗങ്ങൾക്ക് പാസ് മാർക്കും ആവശ്യമാണ്.
അപേക്ഷകർക്ക് 25 വയസ്സോ അതിൽ കുറവോ ആയിരിക്കണം. എസ്.സി/എസ്.ടി/ഒ.ബി.സിക്കാർക്ക് സംവരണം ഉണ്ടായിരിക്കും.
എഴുത്തുപരീക്ഷയുടെയും അഭിമുഖത്തിെൻറയും അടിസ്ഥാനത്തിലായിരിക്കും നിയമനം. അപേക്ഷകൾ ഒാൺലൈനായി മാത്രമേ സ്വീകരിക്കുകയുള്ളൂ.
www.bel-india.com വെബ്സൈറ്റിലൂടെ ജനുവരി 20 വരെ അപേക്ഷിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.