കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യൻ കോസ്റ്റ് ഗാർഡിൽ ‘യാന്ത്രിക്’ ആകാൻ എൻജിനീയറിങ് ഡിപ്ലോമക്കാർക്ക് മികച്ച അവസരം. 01/2018 ബാച്ചിലേക്കുള്ള റിക്രൂട്ട്മെൻറിൽ പെങ്കടുക്കാൻ അപേക്ഷ ഒാൺലൈനായി 2017 സെപ്റ്റംബർ 13 വരെ സ്വീകരിക്കും.
യാന്ത്രിക് കോഴ്സിൽ തെരഞ്ഞെടുക്കുന്നവർക്കായുള്ള പരിശീലനം 2018 ഫെബ്രുവരിയിൽ ആരംഭിക്കും. റിക്രൂട്ട്മെൻറ് ചെന്നൈ, മുംബൈ, നോയ്ഡ, കൊൽക്കത്ത കേന്ദ്രങ്ങളിൽ നടക്കും. ഭാരതീയരായ പുരുഷന്മാർക്കാണ് ഇൗ റിക്രൂട്ട്മെൻറിൽ പെങ്കടുക്കാവുന്നത്.
യോഗ്യത: എസ്.എസ്.എൽ.സി/ മെട്രിക്കുലേഷൻ/ തത്തുല്യ പരീക്ഷ വിജയിച്ചിരിക്കണം. ഇലക്ട്രിക്കൽ/ മെക്കാനിക്കൽ/ ഇലക്ട്രോണിക്സ്/ ടെലികമ്യൂണിക്കേഷൻ (റേഡിയോ/ പവർ) എൻജിനീയറിങ് ബ്രാഞ്ചുകളിലൊന്നിൽ മൊത്തം 60 ശതമാനം മാർക്കിൽ കുറയാതെ അഖിലേന്ത്യ സാേങ്കതിക വിദ്യാഭ്യാസ കൗൺസിൽ അംഗീകരിച്ച ത്രിവത്സര എൻജിനീയറിങ് ഡിപ്ലോമ നേടിയവരാകണം.
പട്ടികജാതി -വർഗക്കാർക്കും ദേശീയ തലത്തിൽ മികച്ച കായികതാരങ്ങൾക്കും യോഗ്യത പരീക്ഷയിൽ അഞ്ചു ശതമാനം മാർക്കിളവ് അനുവദിച്ചിട്ടുണ്ട്. ഇവർക്ക് എൻജിനീയറിങ് ഡിപ്ലോമക്ക് 55 ശതമാനം മാർക്കുള്ളപക്ഷം അപേക്ഷിക്കാം.
കോസ്റ്റ് ഗാർഡിൽ സേവനത്തിനിടയിൽ മരിച്ചവരുടെ കുട്ടികൾക്കും ഇൗ ആനുകൂല്യത്തിന് അർഹതയുണ്ട്. പ്രായം 18നും 22നും മധ്യേയാകണം. 1996 ഫെബ്രുവരി ഒന്നിനും 2000 ജനുവരി 31നും മധ്യേ ജനിച്ചവരെയാണ് പരിഗണിക്കുക. പട്ടികജാതി -വർഗക്കാർക്ക് അഞ്ചു വർഷവും ഒ.ബി.സിക്കാർക്ക് മൂന്നു വർഷവും ഉയർന്ന പ്രായപരിധിയിൽ ഇളവുണ്ട്.
അപേക്ഷ: www.joinindiancoastguard.gov.in എന്ന വെബ്സൈറ്റിലൂടെ അപേക്ഷ ഒാൺലൈനായി 2017 സെപ്റ്റംബർ 13നകം സമർപ്പിക്കണം. ഇതിനുള്ള നിർദേശങ്ങൾ, അപേക്ഷിക്കേണ്ട രീതി, വിശദമായ യോഗ്യത, തെരഞ്ഞെടുപ്പ് മാനദണ്ഡങ്ങൾ മുതലായവ ഇതേ വെബ്സൈറ്റിലുണ്ട്.
എഴുത്തുപരീക്ഷ, ഫിസിക്കൽ ടെസ്റ്റ്, വൈദ്യ പരിശോധന എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. കൂടുതൽ അപേക്ഷകരുള്ള പക്ഷം യോഗ്യത പരീക്ഷയുടെ മെറിറ്റ് പരിഗണിച്ച് അപേക്ഷകരുടെ ചുരുക്കപ്പട്ടിക തയാറാക്കിയാകും എഴുത്തുപരീക്ഷക്ക് ക്ഷണിക്കുക.
പരീക്ഷഹാളിൽ മൊബൈൽ േഫാണോ മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളോ കൈവശം വെക്കാൻ അനുവദിക്കില്ല. അന്തിമ തെരഞ്ഞെടുപ്പ് െഎ.എൻ.എസ് ചിൽക്കയിൽ വെച്ച് നടത്തുന്ന വൈദ്യ പരിശോധനക്ക് വിധേയമായിരിക്കും. കോസ്റ്റ് ഗാർഡിൽ മെറിറ്റ് അടിസ്ഥാനത്തിലുള്ള ഇൗ റിക്രൂട്ട്മെൻറ് തികച്ചും സുതാര്യമാണ്. മറ്റ് ഏജൻസികൾക്കൊന്നും ഇതിൽ ഒരു പങ്കാളിത്തവും നൽകിയിട്ടില്ല.
ഡിപ്ലോമക്കാർക്കായുള്ള ഇൗ ‘യാന്ത്രിക്’ റിക്രൂട്ട്മെൻറ് സംബന്ധിച്ച സമഗ്ര വിവരങ്ങൾക്കും അപ്ഡേറ്റുകൾക്കും
www.joinindiancoastguard.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.