കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ബസുകൾ സർവിസ് നടത്തുന്നതിന് ഡ്രൈവർ കം കണ്ടക്ടർ തസ്തികയിൽ കരാർ വ്യവസ്ഥയിൽ നിയമനം നടത്തുന്നു. 30,000 രൂപ സെക്യൂരിറ്റി ഡെപ്പോസിറ്റ് നൽകണം.യോഗ്യത: ഹെവി ഡ്രൈവിങ് ലൈസൻസുണ്ടായിരിക്കണം (തെരഞ്ഞെടുക്കപ്പെടുന്ന പക്ഷം കണ്ടക്ടർ ലൈസൻസ് നേടണം). പത്താം ക്ലാസ് പാസായിരിക്കണം. ഹെവി പാസഞ്ചർ വാഹനങ്ങളിൽ അഞ്ചു വർഷത്തിൽ കുറയാതെ ഡ്രൈവിങ് പരിചയം വേണം.
പ്രായപരിധി 24-55 വയസ്സ്. വാഹനങ്ങളുടെ പ്രവർത്തനത്തെപ്പറ്റിയുള്ള അറിവും ചെറിയ തകരാറുകൾ പരിഹരിക്കാനുള്ള അറിവും അഭികാമ്യം. നല്ല കാഴ്ചശക്തിയും ആരോഗ്യവും ഉണ്ടായിരിക്കണം.വിജ്ഞാപനം www.cmd.kerala.gov.inൽ ലഭിക്കും. ഓൺലൈനിൽ ജൂൺ 10 വൈകീട്ട് 5 മണി വരെ അപേക്ഷിക്കാം.അപേക്ഷകരെ ഷോർട്ട്ലിസ്റ്റ് ചെയ്ത് എഴുത്തുപരീക്ഷയും ഡ്രൈവിങ് ടെസ്റ്റും ഇന്റർവ്യൂവും നടത്തി റാങ്ക് ലിസ്റ്റ് തയാറാക്കിയാണ് നിയമനം.
റാങ്ക് ലിസ്റ്റിന്റെ കാലാവധി ഒരുവർഷമായിരിക്കും.വേതനം: എട്ടു മണിക്കൂർ ഡ്യൂട്ടിക്ക് 715 രൂപ. അധിക മണിക്കൂറിന് 130 രൂപ അലവൻസായി നൽകും. നിലവിലുള്ള ഇൻസെന്റിവ്/ ബത്തയും ലഭിക്കും. സേവന വേതന വ്യവസ്ഥകൾ വിജ്ഞാപനത്തിലുണ്ട്.കേരള സർക്കാർ ആഭിമുഖ്യത്തിലുള്ള സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്മെന്റാണ് (സി.എം.ഡി) റിക്രൂട്ട്മെന്റിനായി അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.