പൈലറ്റ് ട്രെയിനിങ് അപേക്ഷയിൽ മാറ്റം വരുത്താനൊരുങ്ങി ഡി.ജി.സി.എ; ഇനിമുതൽ ആർട്‌സ്, കൊമേഴ്‌സ് വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം

ന്യൂഡൽഹി: ഇന്ത്യയിൽ വാണിജ്യ പൈലറ്റാകുന്നതിനുള്ള വിദ്യാഭ്യാസ യോഗ്യതകളിൽ സമൂലമായ മാറ്റങ്ങൾ കൊണ്ടുവരാനൊരുങ്ങി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡി.ജി.സി.എ). സയൻസ് സ്ട്രീം വിദ്യാർത്ഥികൾക്ക് മാത്രമായി അനുവദിച്ചിരുന്ന കൊമേഴ്‌സ്യൽ പൈലറ്റ് ലൈസൻസ് (സി.പി.എൽ) ഇനിമുതൽ ആർട്‌സ്, കൊമേഴ്‌സ് സ്ട്രീം വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം. മൂന്ന് പതിറ്റാണ്ടുകാലത്തിനു ശേഷമാണ് ഡി.ജി.സി.എ ഈ നിയമത്തിൽ മാറ്റം വരുത്തുന്നത്.

ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്, വാണിജ്യ പൈലറ്റാകുന്നതിനുള്ള ട്രെയിനിങിൽ മാറ്റം വരുത്താൻ ഡി.ജി.സി.എ കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രാലയത്തിന് ശിപാർശ അയച്ചിട്ടുണ്ട്. സിവിൽ ഏവിയേഷൻ മന്ത്രാലയം അനുമതി നൽകിക്കഴിഞ്ഞാൽ, ശിപാർശകൾ കേന്ദ്ര നിയമ-നീതി മന്ത്രാലയത്തിന് അയക്കും. അവരാണ് ഈ നിയമത്തിൽ അന്തിമ തീരുമാനം എടുക്കുന്നത്. നിയമ കുരുക്കുകളെല്ലാം നീങ്ങിക്കഴിഞ്ഞാൽ, പന്ത്രണ്ടാം ക്ലാസ് പാസായ എല്ലാവർക്കും ഇന്ത്യയിൽ വാണിജ്യ പൈലറ്റാകാൻ യോഗ്യത ലഭിക്കും. പിന്നീട് മെഡിക്കൽ പരിശോധനകളും മറ്റ് പരിശോധനകളും വിജയിച്ചവർക്ക് പ്രവേശനം ലഭിക്കുമെന്നും ഡി.ജി.സി.എ പറഞ്ഞു.

1990-കളുടെ തുടക്കം മുതൽ പൈലറ്റാകാനുള്ള പരിശീലനം സയൻസ്, ഗണിത വിദ്യാർത്ഥികൾക്ക് മാത്രമേ ലഭിച്ചിരുന്നൊള്ളു. മറ്റൊരു രാജ്യത്തും ഇല്ലാത്ത ഒരു നിബന്ധനയാണിത്. 

Tags:    
News Summary - DGCA to change pilot training application; Arts and Commerce students can now apply

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.