ഡൽഹി പൊലീസിൽ കോൺസ്റ്റബിൾ (എക്സിക്യൂട്ടിവ്) തസ്തികയിൽ റിക്രൂട്ട്മെന്റിനായി സ്റ്റാഫ് സെലക്ഷൻ കമീഷൻ ദേശീയതലത്തിൽ അപേക്ഷ ക്ഷണിച്ചു. പുരുഷന്മാർക്കും വനിതകൾക്കും അപേക്ഷിക്കാം. ഭിന്നശേഷിക്കാരെ പരിഗണിക്കില്ല. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം https://ssc.gov.inൽ. കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ, കായികക്ഷമത പരീക്ഷ, വൈദ്യപരിശോധന, സർട്ടിഫിക്കറ്റ് പരിശോധന എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. ശമ്പള നിരക്ക് 21,700-69,100 രൂപ. ഗ്രൂപ് സി വിഭാഗത്തിൽപെടുന്ന തസ്തികയാണിത്.
ഒഴിവുകൾ: കോൺസ്റ്റബിൾ (എക്സിക്യൂട്ടിവ്)- പുരുഷന്മാർ 4408, വിമുക്ത ഭടന്മാർ 285, വിമുക്ത ഭടന്മാർ (കമാൻഡോ 376), വനിതകൾ 2496. ആകെ 7565 ഒഴിവുകളാണുള്ളത്. നിശ്ചിത ഒഴിവുകൾ എസ്.സി/എസ്.ടി/ഒ.ബി.സി നോൺ ക്രീമിലെയർ/ഇ.ഡബ്ല്യു.എസ് വിഭാഗങ്ങൾക്കായി സംവരണം ചെയ്തിട്ടുണ്ട്.
കേരളം, ലക്ഷദ്വീപ്, കർണാടക എന്നിവിടങ്ങളിലുള്ളവർ സ്റ്റാഫ് സെലക്ഷൻ കമീഷന്റെ (എസ്.എസ്.സി) ബംഗളൂരു മേഖല ഡയറക്ടറുടെ കീഴിലാണ് വരിക. ഓൺലൈൻ അപേക്ഷ സമർപ്പണ വേളയിൽ സെലക്ഷൻ ടെസ്റ്റിന് ഇനി പറയുന്ന കേന്ദ്രങ്ങൾ മുൻഗണന ക്രമത്തിൽ തെരഞ്ഞെടുത്ത് അപേക്ഷയിൽ രേഖപ്പെടുത്താം.
പരീക്ഷാ കേന്ദ്രങ്ങൾ:എറണാകുളം, കൊല്ലം, കോട്ടയം, കോഴിക്കോട്, തിരുവനന്തപുരം, തൃശൂർ, കണ്ണൂർ, കവരത്തി (ലക്ഷദ്വീപ്); ബെൽെഗവി, ബംഗളൂരു, ഹബ്ലാളി, ഗുൽബർഗ, മംഗളൂരു, മൈസൂരു, ഷിമോഗ, ഉഡുപ്പി.
കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ: ഒബ്ജക്ടിവ് മൾട്ടിപ്പിൾ ചോയിസ് മാതൃകയിൽ 100 ചോദ്യങ്ങളടങ്ങിയ ഒറ്റ പേപ്പറാണുള്ളത്-പരമാവധി 100 മാർക്കിന്. പൊതുവിജ്ഞാനം, ആനുകാലിക സംഭവങ്ങൾ- (50 ചോദ്യങ്ങൾ 50 മാർക്ക്), റീസണിങ് (25/25), ന്യൂമെറിക്കൽ എബിലിറ്റി (15/15), കമ്പ്യൂട്ടർ ഫണ്ടമെന്റൽസ് (10/10). 90 മിനിറ്റ് സമയം അനുവദിക്കും. ഉത്തരം തെറ്റിയാൽ കാൽമാർക്ക് വീതം കുറയും. പരീക്ഷ ഘടനയും സിലബസും വിജ്ഞാപനത്തിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.