കേന്ദ്ര വ്യാവസായിക സുരക്ഷാ സേനയിൽ (സി.ഐ.എസ്.എഫ്) കോൺസ്റ്റബിൾ/ ട്രേഡ്സ്മാൻ തസ്തികയിൽ 1161 താൽക്കാലിക ഒഴിവുകളിൽ നിയമനത്തിന് അപേക്ഷകൾ ക്ഷണിച്ചു.പുരുഷന്മാർക്കും വനിതകൾക്കും അപേക്ഷിക്കാം. ശമ്പള നിരക്ക് 21,700-69,100 രൂപ. ക്ഷാമബത്ത, കോൺട്രിബ്യൂട്ടറി പെൻഷൻ അടക്കമുള്ള ആനുകൂല്യങ്ങൾ ലഭിക്കും.
വിശദ വിവരങ്ങളടങ്ങിയ വിജ്ഞാപനം https://cisfrectt.cisf.gov.in/ ൽ നിന്ന് ഡൗൺലോഡ് ചെയ്യാം. മാർച്ച് അഞ്ചു മുതൽ ഏപ്രിൽ മൂന്നു വരെ ഓൺലൈനായി അപേക്ഷകൾ സ്വീകരിക്കും. വിവിധ ട്രേഡുകളിൽ ലഭ്യമായ ഒഴിവുകൾ (പുരുഷന്മാർ, വനിതകൾ, വിമുക്ത ഭടന്മാർ, (ആകെ) എന്നീ ക്രമത്തിൽ) ചുവടെ:
കോൺസ്റ്റബിൾ: കുക്ക് 400, 44, 49 (493); കോബ്ലർ-7, 1, 1 (9); ടൈലർ 19, 2,2 (23); ബാർബർ 163, 17, 19 (199); വാഷർമാൻ 212, 24, 26 (262); സ്വീപ്പർ 123, 14, 15 (152), പെയിന്റർ 2, 0, 0 (2), കാർപന്റർ 7,1, 1 (9), ഇലക്ട്രീഷ്യൻ 4, 0, 0 (4), മാലി 4,0,0 (4), വെൽഡർ 1,0,0 (1), ചാർജ് മേക്കാനിക് 1, 0, 0 (1), എം.പി അറ്റൻഡന്റ് 2,0,0 (2).
നിശ്ചിത ഒഴിവുകൾ പട്ടിക ജാതി/പട്ടിക വർഗ/ഒ.ബി.സി എൻ.സി.എൽ/ഇ.ഡബ്ല്യു.എസ് വിഭാഗങ്ങളിൽപെടുന്നവർക്ക് സംവരണം ചെയ്തിട്ടുണ്ട്.മേഖലാടിസ്ഥാനത്തിലാണ് റിക്രൂട്ട്മെന്റ്. കേരളം, ലക്ഷദ്വീപ്, പുതുച്ചേരി, തമിഴ്നാട്, കർണാടക, ആന്ധ്രപ്രദേശ്, തെലങ്കാന എന്നീ സംസ്ഥാന/ കേന്ദ്ര ഭരണ പ്രദേശങ്ങൾ, ദക്ഷിണ മേഖലയിൽപെടും. വിലാസം: DIG, CISF (South Zone) HQrs, ‘D’ Block, Rajaji Bhawan, Besant Nagar, Chennai 600090. Email: digsz@cisf.gov.in
അപേക്ഷാ ഫീസ് 100 രൂപ. വനിതകൾ, പട്ടിക വിഭാഗം/വിമുക്ത ഭടന്മാർ എന്നിവർക്ക് ഫീസില്ല. അപേക്ഷിക്കേണ്ട രീതി വിജ്ഞാപനത്തിലുണ്ട്.
യോഗ്യത: എസ്.എസ്.എൽ.സി/ തത്തുല്യം. ഐ.ടി.ഐ പരിശീലനം നേടിയ (സ്കിൽഡ് ഗ്രേഡുകാർക്ക്) വർക്ക് മുൻഗണന. പ്രായപരിധി 1.8.2025ൽ 18-23 വയസ്സ്. 2.8.2002ന് മുമ്പോ 1.8.2007ന് ശേഷമോ ജനിച്ചവരാകരുത്. നിയമാനുസൃത വയസ്സിളവുണ്ട്.
ശാരീരിക യോഗ്യതകൾ: പുരുഷന്മാർക്ക് ഉയരം 170 സെ. മീറ്റർ, നെഞ്ചളവ് 80 -85 സെ. മീറ്റർ. വനിതകൾക്ക് 157 സെ.മീറ്റർ ഉയരം മതി. ഫിസിക്കൽ, മെഡിക്കൽ ഫിറ്റ്നസുണ്ടായിരിക്കണം.
സെലക്ഷൻ: കായിക ക്ഷമതാ പരീക്ഷ, ഫിസിക്കൽ സ്റ്റാൻഡേർഡ് ടെസ്റ്റ്, ട്രേഡ് ടെസ്റ്റ്, ഒ.എം.ആർ/സി.ബി.ടി ടെസ്റ്റ്, വൈദ്യ പരിശോധന എന്നിവയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. കൂടുതൽ വിവരങ്ങൾക്കും അപ്ഡേറ്റുകൾക്കും വെബ്സൈറ്റ് സന്ദർശിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.