കേന്ദ്ര റെയിൽവേ മന്ത്രാലയത്തിനുകീഴിൽ പ്രവർത്തിക്കുന്ന പൊതുമേഖലസ്ഥാപനമായ ഇർകോൺ ഇൻഫ്രാസ്ട്രക്ചർ ആൻഡ് സർവിസ് ലിമിറ്റഡ് (ഇർകോൺ െഎ.എസ്.എൽ) സിവിൽ എൻജിനീയർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാർവ്യവസ്ഥയിൽ ഒരുവർഷത്തേക്കായിരിക്കും നിയമനം.
ആകെ ഒഴിവ് പത്ത് (ജനറൽ-7, ഒ.ബി.സി-2, എസ്.സി-1)
യോഗ്യത: 60 ശതമാനം മാർക്കോടെ സിവിൽ എൻജിനീയറിങ് ബിരുദം. എം.ടെക് ഉള്ളവർക്ക് മുൻഗണന.
പരിചയം: കൺസ്ട്രക്ഷൻ/സൂപ്പർവിഷൻ ഒാഫ് ഹൈവേ േപ്രാജക്ട്സ്/റെയിൽവേ േപ്രാജക്ട്സ്/മേജർ/മൈനർ ബ്രിഡ്ജസ്/ബിൽഡിങ്സ് എന്നീ മേഖലയിൽ ആറുവർഷത്തെ പ്രവൃത്തിപരിചയം .
പ്രായം: 01-10-1977ന് മുമ്പ് ജനിച്ചവരാകരുത്.
അർഹതയുള്ളവർക്ക് ഉയർന്ന പ്രായപരിധിയിൽ ചട്ടപ്രകാരം ഇളവ് ലഭിക്കും.
തെരഞ്ഞെടുപ്പ്: അപേക്ഷയിൽ നിന്ന് തെരഞ്ഞെടുക്കപ്പെടുന്നവരെ ഇൻറർവ്യൂവിെൻറ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുക്കുക. ഷോർട്ട്ലിസ്റ്റ് ചെയ്യപ്പെടുന്നവരുടെ ലിസ്റ്റ്
www.irconisl.com എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. ഇത് പ്രകാരം ആവശ്യമായ രേഖകൾ സഹിതമാണ് ഇൻറർവ്യൂവിന് ഹാജരാകേണ്ടത്. മറ്റ് േകാൾ ലെറ്ററുകൾ അയക്കില്ല.
ശമ്പളം: 40,000 രൂപ. പി.എഫും മറ്റ് കമ്പനി നിയമപ്രകാരമുള്ള ആനുകൂല്യങ്ങളും ലഭിക്കും.
വെബ്സൈറ്റിൽ കാണിച്ചിട്ടുള്ള അപേക്ഷഫോറം ഡൗൺേലാഡ് ചെയ്തെടുത്ത് പൂരിപ്പിച്ചശേഷം സ്വയം സാക്ഷ്യപ്പെടുത്തിയ പാസ്പോർട്ട് സൈസ് ഫോേട്ടായും മറ്റ് അനുബന്ധരേഖകളും സഹിതം ഇനി പറയുന്ന വിലാസത്തിൽ അയക്കണം.
വിലാസം: Chief Executive officer, Ircon Infrastructure & Service Limited എന്ന വിലാസത്തിൽ ഒക്ടോബർ 31നകം ലഭിക്കത്തക്കവിധം അയക്കണം. ഒാൺലൈൻ അപേക്ഷ സ്വീകരിക്കില്ല. വിശദവിവരങ്ങൾക്ക് വെബ്സൈറ്റ് കാണുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.