മീഡിയവൺ അക്കാദമിയിൽ ബ്രോഡ്കാസ്റ്റ് എൻജിനീയറിങ്, മൊബൈൽ ജേണലിസം, ന്യൂ മീഡിയ ഗ്രാഫിക്സ് കോഴ്സ്

കോഴിക്കോട്: മീഡിയവൺ അക്കാദമി ഓഫ് കമ്യൂണിക്കേഷനിൽ ബ്രോഡ്കാസ്റ്റ് എൻജിനീയറിങ്, മൊബൈൽ ജേണലിസം, ന്യൂ മീഡിയ ഗ്രാഫിക്സ് എന്നീ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. EC, IT, EEE, CS എന്നിവയിൽ ഏതിലെങ്കിലുമുള്ള എൻജിനീയറിങ് ബിരുദമാണ് ബ്രോഡ്കാസ്റ്റ് എൻജിനീയറിങ്ങിന് അപേക്ഷിക്കാനുള്ള യോഗ്യത. മൊബൈൽ ജേണലിസം, ന്യൂ മീഡിയ ഗ്രാഫിക്സ് കോഴ്സുകൾക്ക് പ്ലസ് ടുവാണ് അടിസ്ഥാന യോഗ്യത.

ഫോട്ടോഗ്രഫി, വിഡിയോഗ്രഫി, വിഡിയോ എഡിറ്റിങ് തുടങ്ങിയ ഹ്രസ്വകാല കോഴ്സുകളും ലഭ്യമാണ്. അപേക്ഷിക്കേണ്ട അവസാന തീയതി: മാർച്ച് 21. വിവരങ്ങൾക്ക്: മീഡിയവൺ അക്കാദമി ഓഫ് കമ്യൂണിക്കേഷൻ, വെള്ളിപറമ്പ് പി.ഒ, കോഴിക്കോട് - 673008. ഫോണ്‍: 0495-2359455, 8943347460, 8943347420, 8943347400, ഇ-മെയിൽ: academy@mediaonetv.in, www.mediaoneacademy.com

Tags:    
News Summary - Broadcast Engineering at MediaOne Academy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.