ബാങ്ക് ഓഫ് ബറോഡയിൽ വിവിധ പോസ്റ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ചീഫ് മാനേജർ, സീനിയർ മാനേജർ, മാനേജർ പോസ്റ്റുകളിലേക്കാണ് ഒഴിവുകൾ. ഒക്ടോബർ 9 വരെ അപേക്ഷിക്കാം. ഉദ്യോഗാർഥികൾക്ക് bankofbaroda.bank.in എന്ന വെബ്സൈറ്റ് വഴി അപേക്ഷിക്കാം.
യോഗ്യത:
ചീഫ് മാനേജർ- ഇൻവെസ്റ്റർ റിലേഷൻസ്(2 പോസ്റ്റ്)
പ്രായം: ഇക്കണോമിക്സ് അല്ലെങ്കിൽ കൊമേഴ്സിൽ ബിരുദം. സി.എ, എം.ബി.എ/ ഐ.ഐ.എം സർട്ടിഫിക്കറ്റുകൾ ഉള്ളവർക്ക് മുൻഗണന ഉണ്ടായിരിക്കും.
പ്രവൃത്തി പരിചയം: ഇൻവെസ്റ്റർ റിലേഷൻ/ കോർപ്പറേറ്റ്‍ കമ്യൂണിക്കേഷൻ/ ഗവേഷണത്തിൽ 8 വർഷത്തെ പരിചയം
ശമ്പളം: 1,02,300-1,20,940 രൂപയാണ് ശമ്പളം
മാനേജർ-ട്രേഡ് ഫിനാൻസ് ഓപ്പറേഷൻ(14 ഒഴിവ്)
പ്രായം:24-34
യോഗ്യത: ബിരുദം: ഐ.ഐ.ബി.എഫ് ഫോറെക്സ്, സി.ഡി.സി.എസ്, അല്ലെങ്കിൽ സി.ഐ.ടി.എഫ് സർട്ടിഫിക്കേഷനുള്ളവർക്ക് മുൻഗണന
പ്രവൃത്തി പരിചയം: ബാങ്കുകളിൽ ട്രേഡ് ആൻഡ് ഫിനാൻസിൽ 2 വർഷം
ശമ്പളം: 64,820-93,960
സീനിയർ മാനേജർ- ഫോറെക്സ് അക്യുസിഷൻ ആൻഡ് റിലേഷൻഷിപ്പ്(5 പോസ്റ്റ്)
പ്രായം: 29-39
യോഗ്യത: ബിരുദം+ ഫുൾ ടൈം. എം.ബി.എ/ സെയിൽസ്/മാർക്കറ്റിങ്/ ഫിനാൻസ്/ട്രേഡ് ഫിനാൻസ് എന്നിവയിൽ പി.ജി.ഡി.എം
പ്രവൃത്തി പരിചയം: 5 വർഷം ബാങ്കിലും 3 വർഷം ട്രേഡ് ഫിനാൻസിലും പ്രവൃത്തി പരിചയം. ഫോറെക്സ് ട്രേഡ് ഉള്ളവർക്ക് മുൻഗണന
ശമ്പളം: 85,920-1,05,280
താൽപ്പര്യമുള്ളവർക്ക് ഔദ്യോഗിക വെബ്സൈറ്റ് വഴി അപേക്ഷിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.