കാൺപുർ ആസ്ഥാനമായ ആർട്ടിഫിഷ്യൽ ലിംബ്സ് മാനുഫാക്ചറിങ് കോർപറേഷൻ ഒാഫ് ഇന്ത്യ (അലിംകോ) ഒാഡിയോളജിസ്റ്റ് തസ്തികയിലെ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
ന്യൂഡൽഹി, ഗുവാഹതി, ചെനാലാൻ, ജബൽപൂർ, ബംഗളൂരു, ഭുവനേശ്വർ, കൊൽക്കത്ത, മുംബൈ, ഹൈദരാബാദ് തുടങ്ങിയ ഇടങ്ങളിലെ ഒാഫിസുകളിലേക്കും ആസ്ഥാന ഒാഫിസിലേക്കുമായി 36 ഒഴിവുകളിലേക്കാണ് നിയമനം. ഒാഡിയോളജി ആൻഡ് സ്പീച്ച് ലാംഗ്വേജ് പത്തോളജിയിൽ കുറഞ്ഞത് ബിരുദം നേടിയവർക്ക് അപേക്ഷിക്കാം.
ആർ.സി.െഎയുടെ സെൻട്രൽ റീഹാബിലിറ്റേഷൻ രജിസ്ട്രേഷനും (സി.ആർ.ആർ) കോഴ്സ് പൂർത്തിയാക്കിയശേഷം കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തിപരിചയവും വേണം. നിയമനം ലഭിക്കുന്ന സ്ഥലത്തെ പ്രാദേശികഭാഷ അറിയുന്നത് അധികയോഗ്യതയാണ്. 2018 ജനുവരി ഒന്നിന് 34വയസ്സിൽ കവിയരുത്. അപേക്ഷ ജനുവരി 22നകം ലഭിക്കണം. കൂടുതൽ വിവരങ്ങൾ
http://www.alimco.in ൽ ലഭ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.