കോട്ടയം: മഹാത്മ ഗാന്ധി സർവകലാശാല അസോസിയേറ്റ് പ്രഫസർ തസ്തികയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
ഒഴിവുകളുള്ള വകുപ്പ്, വിഷയങ്ങൾ, ഒഴിവുകളുടെ എണ്ണം എന്ന ക്രമത്തിൽ താഴെ:
സ്കൂൾ ഒാഫ് പുവർ ആൻഡ് അൈപ്ലഡ് ഫിസിക്സ്: ഫിസിക്സ് -രണ്ട് ഒഴിവ്. സ്കൂൾ ഒാഫ് കെമിക്കൽ സയൻസ്: കെമിസ്ട്രി -ഒരു ഒഴിവ്. സ്കൂൾ ഒാഫ് എൻവയൺമെൻറൽ സയൻസ്: ഡിസാസ്റ്റർ മാനേജ്മെൻറ്, ജിയോളജി -ഒരു ഒഴിവ്. സ്കൂൾ ഒാഫ് ടൂറിസം സ്റ്റഡീസ്: ടൂറിസം മാനേജ്മെൻറ്, ടൂറിസം അഡ്മിനിസ്ട്രേഷൻ, മാനേജ്മെൻറ് ഇൻ ഹോസ്പിറ്റാലിറ്റി, എം.ബി.എ (ടൂറിസം ആൻഡ് ഹോസ്പിറ്റാലിറ്റി) -ഒന്ന്. സ്കൂൾ ഒാഫ് ലെറ്റേഴ്സ്: ഇംഗ്ലീഷ് ലാംേഗ്വജ് ആൻഡ് ലിറ്ററേച്ചർ -ഒരു ഒഴിവ്
സ്കൂൾ ഒാഫ് ഗാന്ധിയൻ തോട്ട് ആൻഡ് െഡവലപ്മെൻറ് സ്റ്റഡീസ്: ഗാന്ധിയൻ സ്റ്റഡീസ്, െഡവലപ്മെൻറ് സ്റ്റഡീസ്, ഹിസ്റ്ററി, പൊളിറ്റിക്സ്, ഫിലോസഫി, ഇക്കണോമിക്സ്, എജുക്കേഷൻ, സോഷ്യോളജി, കമ്യൂണിറ്റി െഡവലപ്മെൻറിൽ സ്പെഷലൈസേഷനോടെയുള്ള എം.എസ്.ഡബ്ല്യു -രണ്ട് ഒഴിവ്. സ്കൂൾ ഒാഫ് ഡിസ്റ്റൻസ് എജുക്കേഷൻ: ഒരു ഒഴിവ്. സ്കൂൾ ഒാഫ് പെഡഗോഗിക്കൽ സയൻസസ്: എജുക്കേഷൻ -ഒരു ഒഴിവ്. സ്കൂൾ ഒാഫ് സോഷ്യൽ സയൻസസ്: സോഷ്യൽ സയൻസ് വിഷയങ്ങൾ -രണ്ട് ഒഴിവ്
എസ്.സി, എസ്.ടി അപേക്ഷാർഥികൾക്ക് 1000 രൂപയും മറ്റുള്ളവർക്ക് 2000 രൂപയുമാണ് അപേക്ഷ ഫീസ്. അപേക്ഷ ഒാൺലൈനായി ജനുവരി 19നു മുമ്പായും പ്രിൻറ്ഒൗട്ടും മറ്റ് രേഖകളും തപാലിൽ ജനുവരി 24നുമുമ്പായും ലഭിക്കണം. കൂടുതൽ വിവരങ്ങൾക്ക് www.mgu.ac.in ൽ Vacancies കാണുക.
.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.