കാക്കനാട്: അഗ്നിപഥ് പദ്ധതിയുടെ ഭാഗമായി കൊച്ചിയില്‍ നവംബര്‍ 16 മുതല്‍ 25 വരെ ആര്‍മി റിക്രൂട്ട്മെന്റ് റാലി നടക്കും. എറണാകുളം മഹാരാജാസ് കോളജ് ഗ്രൗണ്ടിലാണ് റാലി.
എറണാകുളം മുതല്‍ തിരുവനന്തപുരം വരെ ജില്ലക്കാർ പങ്കെടുക്കും. പ്രാഥമിക എഴുത്തുപരീക്ഷയില്‍ വിജയിച്ച 6000 പേര് റാലിക്കെത്തുമെന്നാണ് പ്രതീക്ഷ. പ്രതിദിനം 1000 പേരായിരിക്കും എത്തുക. പുലർച്ച മൂന്നിന് റാലിയുമായി ബന്ധപ്പെട്ട നടപടികള്‍ ആരംഭിക്കും. രജിസ്ട്രേഷനുശേഷം രാവിലെ ആറു മുതല്‍ 9.30 വരെയായിരിക്കും ശാരീരിക പരിശോധന. തുടര്‍ന്ന് രേഖകളുടെ പരിശോധന നടക്കും. വിദ്യാഭ്യാസ യോഗ്യതയും കായികക്ഷമതയും തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ കര്‍ശനമായി പരിശോധിക്കും. ഇതിനു ശേഷം തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്കായി സമ്പൂർണ വൈദ്യപരിശോധന നടത്തും. മെറിറ്റ് അടിസ്ഥാനത്തില്‍ മാത്രമായിരിക്കും റിക്രൂട്ട്മെന്റ് നടക്കുകയെന്നും ജോലി വാഗ്ദാന തട്ടിപ്പിന് ആരും ഇരയാകരുതെന്നും കേണല്‍ കെ. വിശ്വനാഥം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.