തിരുവനന്തപുരം: നീതിന്യായ വകുപ്പിൽ ഓണററി സ്പെഷൽ ജുഡീഷ്യൽ മജിസ്ട്രേറ്റ് ഓഫ് സെക്കൻഡ് ക്ലാസ് തസ്തികയിലേക്ക് നിയമനം നടത്തുന്നു. പ്രതിമാസം 20,000 രൂപ ഓണറേറിയം. കേന്ദ്ര സർക്കാർ സർവിസിലോ സംസ്ഥാന സർക്കാർ സർവിസിലോ ഉദ്യോഗത്തിലിരുന്നവരോ ഇപ്പോൾ ഉദ്യോഗത്തിലുള്ളവരോ ആയിരിക്കണം.
അംഗീകൃത സർവകലാശാലയിൽനിന്നുള്ള നിയമ ബിരുദം/ അംഗീകൃത സർവകലാശാലയിൽനിന്നുള്ള ബിരുദവും ഏഴു വർഷം നിയമ വിഷയങ്ങൾ കൈകാര്യം ചെയ്തുള്ള പരിചയവും/ ജൂഡീഷ്യൽ തസ്തികയിൽ മൂന്നു വർഷത്തിൽ കുറയാതെയുള്ള പ്രവൃത്തി പരിചയം/ ഓണററി മജിസ്ട്രേറ്റായി ജോലി ചെയ്ത അഞ്ചു വർഷത്തിൽ കുറയാതെയുള്ള പരിചയം/ ക്രിമിനൽ ജുഡീഷ്യൽ ടെസ്റ്റോ തത്തുല്യമായ പരീക്ഷയോ പാസായിരിക്കണം.
സ്പെഷൽ ജുഡീഷ്യൽ മജിസ്ട്രേറ്റായി പ്രവർത്തിക്കുന്നതിന് ആവശ്യമായ ശാരീരികവും മാനസികവുമായ കാര്യക്ഷമത ഉണ്ടായിരിക്കണം. കോടതി ഭാഷയിൽ മതിയായ പ്രാവീണ്യം ഉണ്ടായിരിക്കണം. നിയമന തീയതിയിൽ 65 വയസ്സ് പൂർത്തിയാകാൻ പാടില്ല.
അഭിഭാഷക വൃത്തിയിൽ ഏർപ്പെട്ടിരിക്കുന്ന വ്യക്തികൾ തസ്തികയിലേക്ക് അപേക്ഷിക്കാൻ പാടില്ല. യോഗ്യതയുള്ളവർ ബയോഡേറ്റയോടൊപ്പം വയസ്സ്, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ്, വഞ്ചിയൂർ, തിരുവനന്തപുരം -695035 വിലാസത്തിൽ ഫെബ്രുവരി 28 വൈകീട്ട് അഞ്ചിനു മുമ്പ് അപേക്ഷ സമർപ്പിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.