ആദിവാസി മേഖലയിലെ ഉദ്യോഗാർഥികൾക്ക് ബീറ്റ് ഫോറസ്റ്റ് ഓഫിസർ നിയമനം

തിരുവനന്തപുരം: ആദിവാസി സമൂഹത്തിലെ യോഗ്യരായ പുരുഷന്മാർക്കും സ്ത്രീകൾക്കുമായി വനം വകുപ്പിൽ ബീറ്റ് ഫോറസ്റ്റ് ഓഫിസർ തസ്തികയിൽ ഏപ്രിൽ 16ന് വിജ്ഞാപനം പ്രസിദ്ധീകരിക്കും. ആലപ്പുഴ ഒഴികെ എല്ലാ ജില്ലകളിലുള്ളവർക്കും അപേക്ഷിക്കാം.

അഞ്ഞൂറോളം ഒഴിവുകളുണ്ട്. പൊതുവിഭാഗത്തിൽനിന്നു പ്രത്യേക നിയമനവും വനംവകുപ്പിൽ ദിവസവേതനാടിസ്ഥാനത്തിൽ ജോലി ചെയ്യുന്നവർക്കായി സംവരണം ചെയ്ത ഒഴിവുകളിലേക്കുള്ള നിയമനവുമാണ് നടത്തുക. എസ്.എസ്.എൽ.സിയാണ് യോഗ്യതയെങ്കിലും അഭാവത്തിൽ കോഴ്സ് പൂർത്തിയാക്കിയതോ തത്തുല്യയോഗ്യതയോ ഉള്ളവരെ പരിഗണിക്കും.

യോഗ്യതയുള്ളവർക്ക് രണ്ടു വിഭാഗത്തിലും അപേക്ഷിക്കാം. അവിവാഹിത അമ്മമാർക്കും അവരുടെ മക്കൾക്കും വിധവകളുടെ മക്കൾക്കും മുൻഗണന. പി.എസ്.സിയുടെ പ്രൊഫൈൽ മുഖേന ഓൺലൈനായാണ് അപേക്ഷ നൽകേണ്ടത്.   

Tags:    
News Summary - Appointment of Beat Forest Officer for applicants in tribal areas

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.